ലാ ലീഗയിൽ കിരീടപ്പോരാട്ടം കനപ്പിച്ച് ബാഴ്സയും റയലും
text_fields
മഡ്രിഡ്: ലാ ലിഗയിൽ ഒപ്പത്തിനൊപ്പം മുന്നേറുന്ന റയലിനും ബാഴ്സക്കും വൻ ജയം. ശക്തരായ സെവിയ്യയെ സാൻറിയാഗോ ബെർണബ്യൂവിൽ 4-1ന് റയൽ തോൽപിച്ചപ്പോൾ, ലാസ്പാൽമസിെൻറ തട്ടകത്തിൽ ബാഴ്സലോണയുടെ വിജയവും 4-1ന്. ഫോേട്ടാഫിനിഷിലേക്കു നീങ്ങുന്ന സ്െപയിനിൽ ഇതോടെ ഇരുവർക്കും 87 പോയൻറ് വീതമായി. 37 കളികൾ പൂർത്തിയാക്കിയ ബാഴ്സലോണക്ക് ഒന്നും 36 മത്സരങ്ങൾ കളിച്ച റയലിന് രണ്ടു മത്സരവും ബാക്കിയുള്ളപ്പോൾ ആരാധകരുടെ കാത്തിരിപ്പ് സൂപ്പർ സൺഡേയിലെ ‘ഫൈനലി’ലേക്ക്.
ഹാട്രിക് നെയ്മർ
നടപ്പു സീസൺ നെയ്മർക്ക് വളരെ മോശമായിരുന്നു. സ്ട്രൈക്കറായിരുന്നിട്ടും ഗോളടിക്കുന്നില്ലെന്ന ആ പരാതി ബ്രസീലിയൻ താരം കഴിഞ്ഞ ദിവസം തീർത്തു. ലാസ്പാൽമസിനെതിരെ നിർണായക മത്സരത്തിൽ ഹാട്രിക്കുമായി നെയ്മർ വിമർശകരുടെ വായ അടപ്പിച്ചപ്പോൾ ബാഴ്സലോണക്ക് 4-1െൻറ ജയം. റയലുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ബാഴ്സക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ എതിരാളികളുടെ തട്ടകത്തിൽ ആധികാരികമായിട്ടായിരുന്നു കറ്റാലൻ സംഘത്തിെൻറ ജൈത്രയാത്ര. അസുഖം ബാധിച്ച ജെറാഡ്പിെക്വ, പരിക്കേറ്റ അലക്സി വിദാൽ, സസ്പെൻഷനിലായ സെർജി റോബോേട്ടാ തുടങ്ങിയവരില്ലാതെയാണ് ബാഴ്സ ലാസ്പാൽമസിെൻറ തട്ടകത്തിലെത്തിയത്. എന്നാൽ, ബാഴ്സ ജഴ്സിയിൽ ആദ്യ എവേ ഹാട്രിക്കുമായി നെയ്മർ കളം നിറഞ്ഞ്് കളിച്ചപ്പോൾ എതിരാളികൾക്കെതിരെ ബാഴ്സലോണ എളുപ്പം വിജയം എത്തിപ്പിടിച്ചു. 25, 67, 71 മിനിറ്റുകളിലായിരുന്നു നെയ്മറിെൻറ ഗോളുകൾ. ബാഴ്സയുടെ മറ്റൊരു േഗാൾ സുവാറസിെൻറ വകയായിരുന്നു. ലാസ് പാൽമസിെൻറ ആശ്വാസഗോൾ പെഡ്രോ ബിഗാസിെൻറ ബൂട്ടിൽനിന്നാണ്.
മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് റയൽ ബെനിറ്റസിേനാട് 1-1ന് സമനിലയിൽ കുരുങ്ങി. സെവിയ്യ തോൽക്കുകയും അത്ലറ്റികോക്ക് സമനിലയിലൂടെ ഒരുേപായൻറ് ലഭിക്കുകയും ചെയ്തതോടെ മൂന്നും നാലും സ്ഥാനങ്ങൾ തീരുമാനമായി.
ഡബ്ൾ റൊണാൾഡോ; സെവിയ്യ തോറ്റമ്പി
സ്െപയിനിലും പുറത്തും ലൂയി സാംപോളിയുടെ തന്ത്രങ്ങൾ കേളികേട്ടതാണ്. കട്ടക്കു കട്ട പോരാട്ടം നടക്കുന്ന ലാ ലിഗയിൽ മഡ്രിഡ് വമ്പന്മാരെ തോൽപിച്ച് ഞെട്ടിക്കാമെന്നായിരുന്നു റയൽ മഡ്രിഡ്-സെവിയ്യ പോരാട്ടത്തിെൻറ തൊട്ടുമുമ്പുള്ള വർത്തമാനങ്ങൾ. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. പ്രതിരോധത്തിലൂന്നി കൗണ്ടർ അറ്റാക്കിങ്ങിലൂടെ എതിരാളികളെ മുട്ടുകുത്തിക്കുന്ന സെവിയ്യ തകർന്നുതരിപ്പണമായി. വീറും വാശിയുമുള്ള മത്സരത്തിൽ സെവിയ്യൻ പോരാളികളുടെ താളം പത്താം മിനിറ്റിൽ തെറ്റി. അസൻസിയോെയ വീഴ്ത്തിയതിനുള്ള ഫ്രീകിക്കിനായി റഫറിയുടെ ആക്ഷൻ പൂർണമാവുംമുേമ്പ നാേച്ചാ പന്ത് വലയിലേക്ക് അടിച്ചുകയറ്റി. എതിർതാരങ്ങളും ഗോളിയും നിലയുറപ്പിക്കുംമുേമ്പ പിറന്ന വിവാദ ഗോൾ. നിയമവിധേയമെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റിെൻറ അംശംപോലുമില്ലാത്ത വിവാദ ഗോളിലൂടെ റയലിെൻറ ലീഡ്.
അപ്രതീക്ഷിതമായി വഴങ്ങിയ ഗോൾ തിരിച്ചടിക്കാൻ സെവിയ്യ മികച്ച കളി പുറത്തെടുത്തെങ്കിലും സാധ്യമായില്ല. അതിനിടക്ക് റയലിെൻറ മികച്ച കൗണ്ടർ അറ്റാക്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയതോടെ തിരിച്ചടിയുടെ ആവേശം തണുത്തു. റയൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോയുടെ 400ാം ഗോളായിരുന്നു ഇത്. ആദ്യ പകുതിക്ക് തൊട്ടുടനെ സെവിയ്യയുടെ അധ്വാനത്തിന് ഫലംകണ്ടു. 49ാം മിനിറ്റിൽ യോവാറ്റിച്ച് ഗോൾ മടക്കി. എന്നാൽ, പതിവുപോലെ സബ്സ്റ്റിറ്റ്യൂഷനുശേഷം റയൽ വിശ്വരൂപം പുറത്തെടുത്തു. റോഡ്രിഗസ്, മൊറാറ്റ, മാറ്റിയോ എന്നിവരെ പിൻവലിച്ച് മോഡ്രിച്ച്, വസ്ക്വസ്, കാസ്മിറോ എന്നിവരെത്തിയതോടെ കളിക്ക് വേഗംകൂടി. ഒടുവിൽ 78ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബുള്ളറ്റ് ഷോട്ട് ഗോളും. അവസാനം 84ാം മിനിറ്റിൽ ക്രൂസും വലകുലുക്കിയതോടെ സെവിയ്യയുടെ പതനം പൂർണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.