ക്വാറൻറീൻ ലംഘിച്ച് ടൂത്ത്പേസ്റ്റ് വാങ്ങാനിറങ്ങി; ഓഗ്സ്ബർഗ് കോച്ചിനെ വിലക്കി ബുണ്ടസ്ലിഗ
text_fieldsബർലിൻ: യൂറോപ്പിലേക്ക് കളിവസന്തം മടങ്ങിവരുന്നതിെൻറ കാഹളമൂതി ശനിയാഴ്ച ജർമൻ ബുണ്ടസ്ലിഗയിൽ വീണ്ടും പന്തുരുളാൻ തുടങ്ങുകയാണ്. എന്നാൽ ശനിയാഴ്ച വോൾഫ്സ്ബർഗിനെതിരെ ഓഗ്സ്ബർഗ് എഫ്.സി കളത്തിലിറങ്ങുേമ്പാൾ കുമ്മായവരക്കിപ്പുറം മാനേജർ ഹെയ്കോ ഹെർലിച്ചിെൻറ തന്ത്രങ്ങൾ അവർക്ക് കൂട്ടുണ്ടാകില്ല. ടീം കോച്ചായി അടുത്തിടെ നിയമിതനായ അദ്ദേഹത്തിന് കന്നി മത്സരം നഷ്ടമാകാനുള്ള കാരണമാണ് രസകരം. ടൂത്ത്പേസ്റ്റ് വാങ്ങാൻ പുറത്തിറങ്ങിയ 48കാരൻ ക്വാറൻറീൻ ലംഘിച്ചുവെന്ന് കാണിച്ചാണ് അധികൃതർ വിലക്കിയത്.
കോവിഡ് പരിശോധന ഫലം രണ്ടുവട്ടം നെഗറ്റീവായാൽ മാത്രമേ ഹെർലിച്ചിന് ഇനി പരിശീലകക്കുപ്പായമണിയാനാകു. നിയമം ലംഘിച്ച് താൻ ഹോട്ടലിൽ നിന്നും ഇറങ്ങി സൂപ്പർ മാർക്കറ്റിൽ ടൂത്ത്പേസ്റ്റും സ്കിൻ ക്രീമും വാങ്ങാൻ പോയ കാര്യം അദ്ദേഹം തുറന്നുസമ്മതിച്ചു. 2000ത്തിൽ ബ്രെയിൻ ട്യൂമർ ചികിത്സക്ക് വിധേയനായ മുൻ ജർമൻ താരത്തിന് കോവിഡ് ബാധിച്ചാൽ അപകട സാധ്യത കൂടുതലാണ്.
നിയമം ലംഘിച്ചതിനെത്തുടർന്നാണ് ജർമൻ ഫുട്ബാൾ ലീഗ് അദ്ദേഹത്തെ വെള്ളിയാഴ്ച പരിശീലിപ്പിക്കുന്നതിനും ശനിയാഴ്ച സ്റ്റേഡിയത്തിൽ കടക്കുന്നതും വിലക്കിയത്. 25 മത്സരങ്ങളിൽ നിന്നും 27 പോയൻറുമായി തരംതാഴ്ത്തൽ മേഖലയിൽ നിന്നും അഞ്ചുപോയൻറ് മാത്രം അകലെയാണ് ഓഗ്സ്ബർഗിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.