കിങ്സ് കപ്പ് ബാഴ്സക്ക്; എൻറിക്വെ വിട വാങ്ങി
text_fieldsമഡ്രിഡ്: നഷ്ടക്കണക്കുകൾക്കിടയിലും സ്പെയിനിലെ രാജപദവി കൈവിടാതെ ബാഴ്സലോണ. പരിശീലകൻ ലൂയി എൻറിക്വെയുടെ വിടവാങ്ങൽ മത്സരമായ കിങ്സ് കപ്പ് (കോപ ഡെൽറെ) ഫൈനലിൽ ഡിപൊർടിവോ അലാവസിനെ 3-1ന് തകർത്ത് ബാഴ്സലോണ കിരീടമില്ലാത്ത സീസൺ എന്ന പേരുദോഷമൊഴിവാക്കി. കിങ്സ് കപ്പിൽ ഹാട്രിക് നേട്ടത്തിനൊപ്പം, നൂകാംപിലെ ഷെൽഫിലേക്ക് 29ാം കിരീടം കൂടിയായി ഇത്. അത്ലറ്റികോ മഡ്രിഡിെൻറ ഹോം ഗ്രൗണ്ടായ വിസെെൻറ കാൾഡെറോണിെൻറയും വിടവാങ്ങൽ മത്സരം സ്പാനിഷ് ഫുട്ബാൾ പ്രേമികളുടെ വൈകാരിക മുഹൂർത്തമായി.
സസ്പെൻഷനിലായ ലൂയി സുവാരസും സെർജിയോ റോബർേട്ടായുമില്ലാതെ കളത്തിലിറങ്ങിയ ബാഴ്സക്ക് 11ാം മിനിറ്റിൽ തന്നെ സബ്സ്റ്റിറ്റ്യൂഷൻ അനിവാര്യമായി. പ്രതിരോധനിരതാരം യാവിയർ മഷറാനോ അലാവസിെൻറ മാർകോസ് ലോറേൻറായുമായുള്ള കൂട്ടിയിടിയിൽ ചോരചിന്തി വീണപ്പോൾ ഒരുനിമിഷം മൈതാനം നിശ്ശബ്ദമായി. മഷറാനോക്ക് പകരമെത്തിയത് ആന്ദ്രെ ഗോമസ്. കളിമുറുകി 30ാം മിനിറ്റിൽതന്നെ ബാഴ്സലോണ ലയണൽ മെസ്സിയിലൂടെ സ്കോർ ചെയ്തു. മധ്യവരയിൽനിന്ന് മെസ്സിതന്നെ സൃഷ്ടിച്ച മുന്നേറ്റത്തിനൊടുവിൽ നെയ്മറിലൂടെയെത്തിയ ക്രോസ് അനായാസം വലയിലേക്ക് ലോബ് ചെയ്തു കയറ്റിയപ്പോൾ ബാഴ്സക്ക് ലീഡ്. എന്നാൽ, ബാഴ്സയുടെ ലീഡിന് മൂന്നു മിനിറ്റിെൻറ ആയുേസ്സ ഉണ്ടായിരുന്നുള്ളൂ. 33ാം മിനിറ്റിൽ മെസ്സിയെ സാക്ഷിയാക്കി കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക് ഗോളിൽ തിയോ ഹെർണാണ്ടസ് അലാവസിനെ കളിയിൽ തിരികെയെത്തിച്ചു.
ആദ്യ പകുതിയിൽതന്നെ ലീഡ് പിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു ബാഴ്സലോണ. നെയ്മറും മെസ്സിയും നടത്തിയ മുന്നേറ്റത്തിൽ സുവാരസിെൻറ റോൾ ഭംഗിയാക്കി പാകോ അൽകാസറും ചേർന്നു. മധ്യനിരയിൽ ഇവാൻ റാകിടിചും ആന്ദ്രെ ഇനിയെസ്റ്റയും മിന്നുന്ന ഫോമിലുമായിരുന്നു. 45ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ആന്ദ്രെ ഗോമസ് നൽകിയ േക്രാസിലൂടെ നെയ്മർ ഗോൾവല കുലുക്കി. ബോക്സിനുമുന്നിൽ മെസ്സി നൽകിയ ക്രോസ് ഒാഫ്സൈഡ് കെണിപൊട്ടിച്ച് ഗോമസ് നെയ്മറിന് മറിച്ച് നൽകുകയായിരുന്നു. ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും പിറന്നു. അഞ്ച് എതിർ താരങ്ങളെ വെട്ടിച്ച് മുന്നേറിയ മെസ്സി ബോക്സിന് മുന്നിൽനിന്ന് നൽകിയ പാസ് അൽകാസർ മനോഹരമായി ഫിനിഷ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.