എഫ്.സി ഗോവയോട് കേരള ബ്ലാസ്റ്റേഴ്സ് 3-0ത്തിന് തോറ്റു
text_fieldsമഡ്ഗാവ്: കൊച്ചിയിൽ കണ്ട ആവേശവും ആക്രമണവും ഗോവയുടെ തട്ടകത്തിൽ വിലപ്പോയില്ല. മാനം രക്ഷിക്കാൻ എഫ്.സി ഗോവയോട് കളിക്കിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 3-0ത്തിന് തോ റ്റു. ഇതോടെ, ബംഗളൂരുവിനെ മറികടന്ന് ഗോവ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഇരുവർക്കും 31 പോയൻറ് വീതമാണെങ്കിലും ഗോൾ ശരാശരിയിലാണ് ഗോവ ഒന്നാം സ്ഥാനം പിടി ച്ചെടുത്തത്. സീസണിൽ ഏഴാം തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് 14 പോയൻറുമായി ഒമ്പതാമതാണ്.
ചെന്നൈയിനെ തകർത്ത മത്സരത്തിൽനിന്നും രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വിൻഗാഡ ടീമിനെ ഒരുക്കിയത്. കിസീറ്റോക്കും, പ്രീതം സിങ്ങിനും പകരം സിറിൽ കാലിയെയും ലാൽറുവാതാരയെയും തിരിച്ചുവിളിച്ചു. ആദ്യ ടച്ചിനു പിന്നാലെ പന്ത് കൈവശം വെച്ച് ബ്ലാസ്റ്റേഴസ് കളിനെയ്യാൻ ശ്രമം നടത്തിയപ്പോൾ, ഗോവക്കാർ പിൻനിരയിലേക്കിറങ്ങി പ്രതിരോധിച്ചു. എന്നാൽ, ഇൗ ഉൾവലിയൽ ആർത്തിരമ്പാനുള്ള സൂചന മാത്രമാണെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പിന്നാലെ മനസ്സിലായി. എഡു ബേഡിയയുടെ നേതൃത്വത്തിൽ മധ്യനിര കളി നിയന്ത്രിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് പതിെയ കാഴ്ച്ചക്കാർ മാത്രമായി.
ജാക്കിചന്ദ് സിങ് വലതു വിങ്ങിൽനിന്നും ബ്രെണ്ടൻ ഫെർണാണ്ടസ് ഇടുതുവിങ്ങിൽനിന്നും റോക്കറ്റ് കണക്കെ േക്രാസ് നൽകിയപ്പോൾ, ജിങ്കാനും അനസ് എടത്തൊടികക്കും പിടിപ്പതു പണിയായി. ഗോവയുടെ ഗോൾ മെഷീൻ ഫെറാൻ കൊറോമിനാസിനെ തളക്കാനാണ് വല്ലാതെ പാടുപെട്ടത്. സ്പാനിഷ് താരത്തിനു പിന്നാലെ അനസ് ഒാടിക്കൊണ്ടിരുന്നെങ്കിലും പിടിച്ചുകെട്ടാനായില്ല.
വൈകാതെ പ്രതീക്ഷിച്ചതു സംഭവിച്ചു. ബ്രണ്ടൻ ഫെർണാണ്ടസിെൻറ ഉശിരൻ ക്രോസിന് തലവെച്ച് കൊറോ (22) ആദ്യ ഗോൾ നേടി. ഗാലറിയിൽ ആരവങ്ങൾ അടങ്ങുന്നതിനു മുമ്പായിരുന്നു രണ്ടാം ഗോൾ.
ഇത്തവണ കൊറോയുടെ പാസിൽനിന്നും എഡുബേഡിയ (25) ഫിനിഷ് ചെയ്തു. നീണ്ട ഇടവേളക്കു ശേഷം പകരക്കാരനായിറങ്ങിയ ഹ്യൂഗോ ബൊമൗസും (78) ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്്സ് തോൽവി ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.