എഫ്.സി ഗോവ ചാമ്പ്യൻസ് ലീഗിലേക്ക്
text_fieldsജാംഷഡ്പുർ: ഐ.എസ്.എല്ലിലെ അവസാന ലീഗ് മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയെ 5-0ത്തിന് തക ർത്ത് എഫ്.സി ഗോവ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിന് യോഗ്യത നേടുന്ന ആദ്യ ഇ ന്ത്യൻ ടീമെന്ന സുവർണനേട്ടം സ്വന്തമാക്കി.
േപായൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗോവ ഐ.എസ്.എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കുന്ന ആദ്യ ടീമുംകൂടിയായി മാറി. ഷീൽഡിനൊപ്പം 50 ലക്ഷം രൂപയും ടീമിന് സമ്മാനമായി ലഭിക്കും.
സന്ദർശകർക്കായി ഹ്യൂഗോ ബൗമസ് ഇരട്ടഗോൾ നേടി (70’, 90’). ഫെറാൻ കോറോമിനസ് (11’), ജാക്കിചന്ദ് സിങ് (84’), മുർത്തദ ഫാൾ (87’) എന്നിവരാണ് മറ്റ് സ്കോറർമാർ.
18 കളികളിൽ 39 പോയൻറുമായാണ് ഗോവ തലപ്പത്തെത്തിയത്. അവിസ്മരണീയ കുതിപ്പിനിടെ 46 ഗോളുകൾ നേടി ഗോവ സ്കോറിങ്ങിലും റെക്കോഡിട്ടു. ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് പ്രഫുൽ പേട്ടലും ജനറൽ സെക്രട്ടറി കുശാൽ ദാസും നടത്തിയ ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ സെപ്റ്റംബറിൽ ഐ.എസ്.എൽ ലീഗ് ഘട്ടത്തിലെ ജേതാക്കൾക്ക് നേരിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകുമെന്ന് എ.എഫ്.സി പ്രഖ്യാപിച്ചിരുന്നു.
ടൂർണമെൻറിെൻറ 2002-03 സീസണിലെ ഉദ്ഘാടനപ്പതിപ്പിൽ മോഹൻ ബഗാനും ചർച്ചിൽ ബ്രദേഴ്സും നാലാമത്തെ യോഗ്യതാറൗണ്ട് കളിച്ചെങ്കിലും ഗ്രൂപ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.