ഫെറാറി സ്ലാറ്റൻ
text_fieldsലോസ് ആഞ്ജലസ്: അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഫിയറ്റുകൾക്കിടയിലെ ഫെറാറിതന്ന െയാണ് താനെന്ന് സ്ലാറ്റൻ ഇബ്രാഹിമോവിച് തെളിയിച്ചു. ലീഗിലെ ഡെർബിയിൽ ലോസ് ആഞ്ജ ലസ് എഫ്.സിയെ 3-2ന് കീഴടക്കിയ മത്സരത്തിൽ എൽ.എ ഗാലക്സിക്കായി തകർപ്പൻ ഹാട്രിക്കുമ ായി കളംനിറഞ്ഞാണ് സ്ലാറ്റൻ വീണ്ടും താരമായത്. മത്സരത്തിനുമുമ്പ് ലീഗിലെ മികച്ച താരം ലോസ് ആഞ്ജലസ് എഫ്.സിയുടെ കാർലോസ് വേല അേല്ല എന്ന ചോദ്യത്തിന് മറുപടിയായാണ് ‘ഫിയറ്റുകൾക്കിടയിലെ ഫെറാറി’യാണ് താനെന്ന് ഇബ്രാഹിമോവിച് മറുപടി നൽകിയിരുന്നത്. ലീഗിലെ ടോപ് സ്കോററായ മെക്സിക്കൻ താരം വേല രണ്ട് ഗോൾ നേടിയെങ്കിലും മൂന്ന് ഗോളടിച്ച് സ്ലാറ്റൻ മത്സരം തേൻറതാക്കുകയായിരുന്നു.
മത്സരശേഷം വാർത്തസമ്മേളനത്തിലും സ്ലാറ്റൻ സ്വതസിദ്ധമായ ശൈലിയിൽ പ്രതികരിച്ചു. ‘വേല മികച്ച കളിക്കാരനാണ്. പക്ഷേ, നിങ്ങൾ ഒരു അബദ്ധം കാണിച്ചു. അദ്ദേഹത്തെ ഞാനുമായി താരതമ്യം ചെയ്തു. അതു വലിയ പിഴവാണ്’ -ഇബ്രാഹിമോവിച് പറഞ്ഞു. 37കാരനായ താൻ അമേരിക്കൻ ലീഗിൽ കളിക്കുന്നതുപോലെയല്ല 29കാരനായ വേല കളിക്കുന്നതിനെ കാണേണ്ടതെന്നും സ്വീഡിഷ് സ്ട്രൈക്കർ പറഞ്ഞു. ‘29ാം വയസ്സിൽ കരിയറിലെ മികച്ച ഘട്ടത്തിലാണ് വേല ഇവിടെ പന്തുതട്ടുന്നത്. അതേ പ്രായത്തിൽ ഞാൻ യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിലായിരുന്നു’.
ജയിച്ചെങ്കിലും ഇബ്രാഹിമോവിചിെൻറ ടീം വേലയുടെ ടീമിെൻറ പിറകിലാണ്. ലോസ് ആഞ്ജലസ് എഫ്.സി 46 പോയേൻറാടെ ഒന്നാമതും എൽ.എ ഗാലക്സി 37 പോയൻറുമായി രണ്ടാമതുമാണ്. ഗോൾ വേട്ടക്കാരിലും 21 ഗോളുമായി വേലയാണ് മുന്നിൽ. 16 ഗോളുമായി ഇബ്രാഹിമോവിച് രണ്ടാമതും. അമേരിക്കൻ ലീഗിൽ 44 കളികളിൽ 41 തവണ സ്കോർ ചെയ്തിട്ടുണ്ട് ഇബ്രാഹിമോവിച്. അയാക്സ്, ഇൻറർ മിലാൻ, ബാഴ്സലോണ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾക്ക് കളിച്ച ശേഷമാണ് സ്ലാറ്റൻ അമേരിക്കൻ ലീഗിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.