Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎഫ്​.എ കപ്പ്​:...

എഫ്​.എ കപ്പ്​: ലോറ​െൻറക്ക്​ ഹാട്രിക്​; ടോട്ടൻഹാം ക്വാർട്ടറിൽ

text_fields
bookmark_border
എഫ്​.എ കപ്പ്​: ലോറ​െൻറക്ക്​ ഹാട്രിക്​; ടോട്ടൻഹാം ക്വാർട്ടറിൽ
cancel

ലണ്ടൻ: ആദ്യ മത്സരത്തിൽ 2-2ന്​ സമനിലയിൽ പൂട്ടിയ​ മൂന്നാം ഡിവിഷൻ ക്ലബ്​ റോച്ച്​ഡെയ്​ലിന്​ റീപ്ലേ മത്സരത്തിൽ വലനിറയെ തിരിച്ചുകൊടുത്ത്​ ടോട്ടൻഹാം എഫ്​.എ കപ്പ്​ ക്വാർട്ടറിൽ പ്രവേശിച്ചു. റീപ്ലേ മത്സരത്തിൽ  6-1നായിരുന്നു ടോട്ടൻഹാമി​​െൻറ ജയം. സൂപ്പർ താരം ഹാരി കെയ്​നി​​െൻറ അഭാവത്തിൽ ആദ്യ ഇലവനിലെത്തിയ സ്​പാനിഷ്​ സ്​ട്രൈക്കർ ഫെർണാണ്ടോ ലോറ​​െൻറയുടെ ഹാട്രിക്​ മികവിലാണ്​ ടോട്ടൻഹാം മിന്നും ജയം സ്വന്തമാക്കിയത്​​.

ദക്ഷിണ​ കൊറിയൻ താരം ഹോങ്​ മിൻ സണ്ണാണ്​ (23) ഗോൾ വേട്ടക്ക്​ തുടക്കമിട്ടത്​. 31ാം മിനിറ്റിൽ റോച്ച്​ഡെയ്​ൽ തിരിച്ചടിച്ചതോടെ ആദ്യ പകുതി സമനിലയിലായി. എന്നാൽ, രണ്ടാം പാദത്തിൽ വൻ തിരിച്ചുവരവ്​ നടത്തിയ ടോട്ടൻഹാം അഞ്ചു ഗോളുകൾ അടിച്ചുകയറ്റുകയായിരുന്നു. 47, 53, 59 മിനിറ്റുകളിൽ ലോറ​​െൻറയും പിന്നാലെ ഹോങ്​ മിൻ സണ്ണും (65), കെയ്​ൽ വാക്കറും​ (93) വലകുലുക്കി. സ്വാൻസീ സിറ്റിയാണ്​ ക്വാർട്ടറിൽ ടോട്ടൻഹാമി​​െൻറ എതിരാളികൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfa cupmalayalam newssports newsFernando Llorente
News Summary - fernando llorente- Sports news
Next Story