ആരാവും ഫിഫ ബെസ്റ്റ്?
text_fieldsസൂറിക്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ ദ ബെസ്റ്റ് അവാർഡ് നിലനിർത്തുമോ, അതോ ഫ്രാൻസിനെ ലോകകിരീടമണിയിച്ച അേൻറായിൻ ഗ്രീസ്മാൻ 2018ലെ മികച്ച താരമാവുമോ? ഇൗ വർഷത്തെ മികച്ച പരുഷ-വനിത താരങ്ങളുടെയും കോച്ചുമാരുടെയും ചുരുക്കപ്പട്ടിക ഫിഫ പുറത്തുവിട്ടു. ലോകകപ്പിൽ മിന്നുംപ്രകടനം കാഴ്ചവെച്ച താരങ്ങളാണ് ‘ദ ബെസ്റ്റ് ’ പട്ടികയിൽ കൂടുതൽ താരങ്ങൾ. പ്രതീക്ഷിച്ചപോലെ ക്രിസ്റ്റ്യാനോയും ലയണൽ മെസ്സിയും ഗ്ലാമർ താരങ്ങളായുള്ളപ്പോൾ, ലോകകപ്പിൽ കിരീടം ചൂടിയ ഫ്രാൻസിെൻറ അേൻറായിൻ ഗ്രീസ്മാനും കൗമാര താരം കെയ്ലിയൻ എംബാപെയും റാേഫൽ വറാനെയും റണ്ണേഴ്സ് അപ്പുകളായ ക്രൊയേഷ്യയുടെ ലൂക മോഡ്രിച്ചും 10 അംഗ പട്ടികയിലുണ്ട്. ചാമ്പ്യൻസ് ലീഗിനൊപ്പം ലോകകപ്പിലും പങ്കാളിയായ ഏക താരം റാഫേൽ വറാനെയാണ്. രാജ്യത്തിനും ക്ലബിനുമായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ബ്രസീലിെൻറ നെയ്മർക്ക് അവസാന പത്തിൽ ഇടംപിടിക്കാനായില്ല.
11 അംഗ പരിശീലകരാണ് അവസാന റൗണ്ടിലുള്ളത്. ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായി ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ മുൻ റയൽ മഡ്രിഡ് കോച്ച് സിനദിൻ സിദാനാണ് പട്ടികയിലെ ഫേവറിറ്റ്. നാലു കിരീടങ്ങളാണ് ഇൗ വർഷം സിദാെൻറ അക്കൗണ്ടിലുള്ളത്. യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയാണ് സിദാൻ ബെർണബ്യൂവിലെത്തിച്ചത്.
കഴിഞ്ഞ വർഷവും സിദാനായിരുന്നു ഇൗ പുരസ്കാരം. ഫ്രാൻസിനെ രണ്ടാമതും ലോകകപ്പ് കിരീടമണിയിച്ച ദിദിയർ ദെഷാംപ്സാണ് സിദാന് വെല്ലുവിളി. വിവിധ ലീഗുകളിൽ ക്ലബുകളെ ചാമ്പ്യന്മാരാക്കിയ പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി), മാസി മിലാനോ അലെഗ്രി (യുവൻറസ്), ഏണസ്റ്റോ വാൽവർഡെ (ബാഴ്സലോണ), ഡീഗോ സിമിയോണി (അത്ലറ്റികോ മഡ്രിഡ്), യുർഗൻ േക്ലാപ് (ലിവർപൂൾ) തുടങ്ങിയ ക്ലബ് കോച്ചുകൾക്കു പുറമെ ലോകകപ്പ് പ്രകടനവുമായി ഗാരെത് സൗത്ത്ഗേറ്റ് (ഇംഗ്ലണ്ട്), റോബർേട്ടാ മാർട്ടിനസ് (ബെൽജിയം), സ്ലാറ്റ്കോ ഡാലിച് (ക്രൊയേഷ്യ), ചെർഷസോവ് (റഷ്യ) എന്നിവരും പട്ടികയിലുണ്ട്. പുരുഷ കോച്ചുമാരോടൊപ്പം മികച്ച വനിത താരങ്ങളുടെയും വനിത േകാച്ചുമാരുടെയും 11 അംഗ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. മികച്ച പുരുഷ താരങ്ങളുടെ പട്ടിക ഉടൻ പുറത്തുവിടും. അവാർഡ് ചടങ്ങിലേക്ക് ഇവരിൽനിന്ന് മൂന്നു പേരുടെ അന്തിമ പട്ടിക തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.