Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉത്തേജകം: പെറു...

ഉത്തേജകം: പെറു ക്യാപ്​റ്റൻ പൗലോ ഗരീറോക്ക്​ ഒരു വർഷം വിലക്ക്​; റഷ്യ ലോകകപ്പ്​ നഷ്​ടമാവും

text_fields
bookmark_border
ഉത്തേജകം: പെറു ക്യാപ്​റ്റൻ പൗലോ ഗരീറോക്ക്​ ഒരു വർഷം വിലക്ക്​; റഷ്യ ലോകകപ്പ്​ നഷ്​ടമാവും
cancel

സൂറിക്​​: ഉത്തേജക മരുന്ന്​ പരിശോധനയിൽ  കുടുങ്ങിയ പെറു ക്യാപ്​റ്റൻ പൗലോ ഗരീറോക്ക്​ ഒരു വർഷം വിലക്ക്​. കഴിഞ്ഞ ഒക്​ടോബറിലെ സാമ്പിൾ പരിശോധനയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ്​ ഫിഫ അച്ചടക്ക സമിതിയുടെ നടപടി. ഇതോടെ, 2018 റഷ്യ ലോകകപ്പ്​ താരത്തിന്​ പൂർണമായും നഷ്​ടമാവും. 1982ന്​ ശേഷം പെറുവിന്​ ആദ്യ ലോകകപ്പ്​ യോഗ്യത സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്​ ഗരീറോയുടെ പ്രകടനമായിരുന്നു.

ഒക്​ടോബർ അഞ്ചിന്​ അർജൻറീന^പെറു മത്സരത്തിനു പിന്നാലെ നടന്ന പരിശോധനയിലാണ്​ താരം കുടുങ്ങിയത്​. ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ നിരോധിത​ പട്ടികയിലുള്ള ഒരിനം മയക്കുമരുന്ന്​ ഗരീറോ ഉ​പയോഗിച്ചതായാണ്​ കണ്ടെത്തിയത്​. ഫലം എതിരായതോടെ നവംബർ മൂന്ന്​ മുതൽ താരത്തെ ഒരു മാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. ഇതേ തുടർന്ന്​ ​ന്യൂസിലൻഡിനെതിരായ നിർണായക പ്ലേ ഒാഫ്​ മത്സരം നഷ്​ടമായി. ​ന്യൂസിലൻഡിനെ തോൽപിച്ച്​ പെറു റഷ്യയിലേക്ക്​ യോഗ്യത നേടിയതിനു പിന്നാലെയാണ്​ ഫിഫ അച്ചടക്ക സമിതി വിലക്കേർപ്പെടുത്തിയത്​. ബ്രസീൽ ക്ലബ്​ ​െഫ്ലമി​ങ്ങോയുടെ താരമായ ഗരീറോക്ക്​ രാജ്യാന്തര^ആഭ്യന്തര മത്സരങ്ങളെല്ലാം നഷ്​ടമാവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifaperumalayalam newssports newsdrug banPaolo Guerrero
News Summary - FIFA slaps Peru captain with one-year drug ban -Sports news
Next Story