Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉത്തേജക മരുന്ന്​: പെറു...

ഉത്തേജക മരുന്ന്​: പെറു സ്​ട്രൈക്കർ പൗലോ ഗുരേറോക്ക്​ സസ്​​െപൻഷൻ

text_fields
bookmark_border
ഉത്തേജക മരുന്ന്​: പെറു സ്​ട്രൈക്കർ പൗലോ ഗുരേറോക്ക്​ സസ്​​െപൻഷൻ
cancel
ലിമ: ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട ​െപറു സ്​ട്രൈക്കർ പൗലോ ഗ്വരേറോക്ക്​ ഫിഫ സസ്​പെൻഷൻ. ഒക്​ടോബർ അഞ്ചിന്​ നടത്തിയ പരിശോധനഫലം പോസിറ്റിവായതോടെ ഒരു മാസത്തേക്ക്​ വിലക്കേർപ്പെടുത്തി. നിരോധനം തുടർന്നാൽ ന്യൂസിലൻഡിനെതിരായ നിർണായക ലോകകപ്പ്​ പ്ലേഒാഫ്​ മത്സരം നഷ്​ടമാവും. ഇൗ മാസം 11, 16 ദിവസങ്ങളിലാണ്​ പ്ലേഒാഫ്​ മത്സരങ്ങൾ. ലാറ്റിനമേരിക്കൻ യോഗ്യതമത്സരത്തിൽ​ പെറുവിനെ പ്ലേഒാഫ്​ വരെയെത്തിച്ചത്​ മുൻനിരയിൽ നിറഞ്ഞുകളിച്ച ഗ്വരേറോയുടെ പ്രകടനമായിരുന്നു.

യോഗ്യതറൗണ്ടിൽ ആറു ഗോളുകൾ നേടിയിട്ടുണ്ട്​. അർജൻറീനക്കെതിരായ ലോകകപ്പ്​ യോഗ്യത മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ്​ താരം പിടിക്കപ്പെട്ടത്​. എന്നാൽ, പെറു ഫുട്​ബാൾ ഫെഡറേഷൻ ഇതിനോട്​ പ്രതികരിച്ചിട്ടില്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifaperumalayalam newssports newsPaolo Guerrerodoping test
News Summary - FIFA suspends Guerrero for failing doping test -Sports news
Next Story