ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കക്കെതിരെ; ബ്രസീലും സ്പെയിനും കൊച്ചിയിൽ കളിക്കും
text_fieldsമുംബൈ: കൊച്ചിയുടെ ഫുട്ബാൾ ആവേശത്തിെൻറ നിറമാണ് മഞ്ഞ. പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിെൻറ നിറം. അതേ മഞ്ഞയണിഞ്ഞ ഫുട്ബാൾ ലഹരിയിലേക്ക് റൊണാൾഡോയുടെയും നെയ്മറുടെയും പിന്മുറക്കാരായ മഞ്ഞപ്പടയെത്തുേമ്പാൾ ആവേശം വാനോളം. തെക്കനമേരിക്കൻ ഫുട്ബാൾ സൗന്ദര്യത്തെ നെഞ്ചേറ്റിയ മലയാള മണ്ണിന് വിരുന്നാവുന്നത് അവരുടെ കൗമാരതാരങ്ങളുടെ പോരാട്ടം. തെക്കനമേരിക്കൻ യോഗ്യതാറൗണ്ട് ജേതാക്കളായാണ് ബ്രസീലിെൻറ വരവ്. മൂന്നു തവണ കൗമാര ലോകകിരീടമണിഞ്ഞവർ ഹോട്ട്ഫേവറിറ്റുകളായാണ് ഇക്കുറി ഇന്ത്യൻമണ്ണിൽ പന്തുതട്ടാനെത്തുന്നത്. െഎകർ കസീയസിെൻറയും ആെന്ദ്ര ഇനിയേസ്റ്റയുടെയും പിൻഗാമികളായ സ്പെയിൻ കൗമാര കിരീടമണിഞ്ഞിട്ടില്ലെങ്കിലും മൂന്നു തവണ റണ്ണർഅപ്പാണ്. ഇക്കുറി, യൂറോപ്യൻ ചാമ്പ്യന്മാരായാണ് സ്പാനിഷ് കൗമാരപ്പടയുടെ വരവ്. മൂന്നാമത്തെ ടീമായ ആഫ്രിക്കൻ സംഘം നൈജർ അഞ്ചു തവണ ലോകചാമ്പ്യന്മാരായ നൈജീരിയയുടെ വഴിമുടക്കിയാണ് ഇന്ത്യൻ മണ്ണിലേക്ക് യോഗ്യത ഉറപ്പിച്ചത്. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനം. വടക്കൻ കൊറിയ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിസ്റ്റായിരുന്നു. ഫെബ്രുവരി ഏഴിന് കൊച്ചിയിലെ ആദ്യ മത്സരം ബ്രസീലും സ്പെയിനും തമ്മിലാണ്.
പോരാടാൻ ഇന്ത്യ
‘‘ആരായാലെന്താ; ഒന്നു പൊരുതിനോക്കുകതന്നെ ചെയ്യും ’’ -അണ്ടർ 17 ലോകകപ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന ഇന്ത്യൻ കളിക്കാരുടെ മനസ്സാണിത്. ഗ്രൂപ് പോരാട്ടത്തിൽ എതിരാളികൾ ആരൊക്കെയെന്ന് നറുക്കെടുക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് തെൻറ പിൻഗാമികളായ കൗമാരതാരങ്ങൾ നൽകിയ മറുപടിയിലാണ് ഇൗ ചങ്കുറപ്പ്. നറുക്കെടുപ്പിൽ ആതിഥേയരായ ഇന്ത്യ ഇടംപിടിച്ച ഗ്രൂപ് എയിൽ അമേരിക്ക, കൊളംബിയ, ഘാന എന്നിവർക്കാണ് നറുക്കു വീണത്. എതിരാളികൾ കരുത്തരെങ്കിലും പൊരുതാനുള്ള ആത്മവിശ്വാസം തെൻറ കുട്ടികൾക്കുണ്ടെന്ന് ഇന്ത്യൻ പരിശീലകൻ ലൂയിസ് നൊർടൊൺ ഡി മാടൊസ് പറഞ്ഞു.
24 രാജ്യങ്ങളാണ് ഇന്ത്യൻ മണ്ണിൽ മാറ്റുരക്കുന്നത്. പരഗ്വേ, മാലി, ന്യൂസിലൻഡ്, തുർക്കി എന്നിവർ ഗ്രൂപ് ബിയിലും ഇറാൻ, ഗിനി, ജർമനി, കോസ്റ്ററീക എന്നിവർ ഗ്രൂപ് സിയിലും കൊറിയ, നൈജർ, ബ്രസീൽ, സ്പെയിൻ എന്നിവർ ഗ്രൂപ് ഡിയിലും ഹോണ്ടുറസ്, ജപ്പാൻ, ന്യൂ കാലെഡോണിയ, ഫ്രാൻസ് എന്നിവർ ഗ്രൂപ് ഇയിലും ഇറാഖ്, മെക്സികോ, ചിലി, ഇംഗ്ലണ്ട് എന്നിവർ ഗ്രൂപ് എഫിലും ഇടംനേടി.
ഫിഫ റാങ്കും കഴിഞ്ഞ അഞ്ചു ലോകകപ്പ് മത്സരങ്ങളിലെ പോയൻറ് നിലയുംപ്രകാരം ക്രമപ്പെടുത്തിയ പട്ടികയിൽനിന്ന് ആറ് ടീമുകളെ വീതം നാലു പോട്ടുകളിലാക്കിയായിരുന്നു നറുക്കെടുപ്പ്. പോട്ട് ഒന്നിലായിരുന്നു ഇന്ത്യ. ഗ്രൂപ് എയിലെ ആദ്യ സ്ഥാനവും ഇന്ത്യക്ക് ഉറപ്പിച്ചിരുന്നു. പോട്ടിൽനിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ രാജ്യങ്ങളുടെ ഗ്രൂപ്പും സ്ഥാനവും മറുവശത്തെ പോട്ടിൽനിന്ന് നറുക്കെടുത്ത് കണ്ടെത്തുകയായിരുന്നു. രാജ്യങ്ങളെ കണ്ടെത്തുന്ന പോട്ടുകളിൽനിന്ന് നറുക്കെടുത്തത് ലോക ഫുട്ബാൾ ഇതിഹാസങ്ങളായ എസ്തബാൻ കാംബിയാസോയും നുവാൻകോ കാനുവുമാണ്. ഇവർ കണ്ടെത്തിയ രാജ്യങ്ങളുടെ ഗ്രൂപ്പും അതിലെ സ്ഥാനവും മറുവശത്തെ ആറ് പോട്ടുകളിൽനിന്ന് നറുക്കെടുപ്പിലൂടെ സുനിൽ ഛേത്രിയും പി.വി. സിന്ധുവുമാണ് കണ്ടെത്തിയത്. ഒരു ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ ഒരേ ഗ്രൂപ്പിൽ വരാതെയായിരുന്നു നറുക്കെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.