Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2020 10:12 AM IST Updated On
date_range 4 April 2020 10:12 AM ISTഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ-17 ലോകകപ്പ് മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ-17 ലോകകപ്പ് മാറ്റി. നവംബറിൽ നടക്കേണ്ടിയിരുന്ന ടൂർണമെൻറാണ് കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് മാറ്റിയത്. കൊൽക്കത്ത, ഗുവാഹത്തി, ഭുവനേശ്വർ, അഹമ്മദാബാദ്, നവി മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു ലോകകപ്പിൻെറ വേദികൾ.
നവംബർ രണ്ട് മുതൽ 21 വരെയാണ് ടൂർണമെൻറ് നടത്താൻ നിശ്ചയിച്ചിരുന്നത്. 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഫിഫ കോൺഫഡറേഷൻ വർക്കിങ് ഗ്രൂപ്പാണ് ടൂർണമെൻറ് മാറ്റാൻ തീരുമാനിച്ചത്.
അണ്ടർ 20 വനിത ലോകകപ്പ് മാറ്റാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്. പനാമ/കോസ്റ്റാറിക്ക എന്നീ സ്ഥലങ്ങളിൽ നടക്കാനിരുന്ന ലോകകപ്പാണ് മാറ്റിയത്. ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലാണ് അണ്ടർ 20 ലോകകപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story