അണ്ടർ 17 ലോകകപ്പ്: ആരവങ്ങളിലേക്ക് 100 നാൾ
text_fieldsലോകഫുട്ബാളിെൻറ കളിമുറ്റത്തേക്ക് ഇന്ത്യ ഉണരുന്നു. കാത്തിരുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് പന്തുരുളാൻ ഇനി വെറും 100 ദിനം മാത്രം. കൊച്ചി ഉൾപ്പെടെ ആറ് നഗരങ്ങൾ വേദിയാവുന്ന കൗമാര ഫുട്ബാൾ ഉത്സവത്തിന് പന്തുതട്ടുന്ന 24 ടീമുകളും സജ്ജമായി കഴിഞ്ഞു. കൊൽക്കത്ത, കൊച്ചി, ഗോവ, മുംബൈ, ന്യൂഡൽഹി, ഗുവാഹതി തുടങ്ങിയ വേദികൾ ലോകഫുട്ബാളിലെ ഭാവിതാരങ്ങളുടെ മിന്നും പോരാട്ടത്തിന് ഒരുങ്ങി. ഒക്ടോബർ ആറ് മുതൽ 28 വരെ ആറ് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപനക്ക് ആദ്യഘട്ടത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫൈനൽ വേദിയായ കൊൽക്കത്തയിൽ ടിക്കറ്റുകൾ ആദ്യ രണ്ടു ദിനത്തിനുള്ളിൽ പൂർണമായും വിറ്റഴിഞ്ഞു. രണ്ടാംഘട്ട വിൽപന ജൂലൈ ഏഴ് മുതൽ ആരംഭിക്കും. ആറു വൻകരകളിൽ നിന്നായി യോഗ്യത നേടിയ ടീമുകൾ ഗ്രൂപ്പുകളിലേക്ക് തരംതിരിക്കുന്ന നറുക്കെടുപ്പ് ഏഴിന് മുംബൈയിൽ നടക്കും. ലോകഫുട്ബാളിലെ ഇതിഹാസ താരങ്ങൾ നറുക്കെടുപ്പ് ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
അർജൻറീനയും കാലിഡോണിയയും
അർജൻറീനയുടെ അസാന്നിധ്യമാണ് കൗമാരമേളയുടെ ഇന്ത്യൻ പതിപ്പിെൻറ വലിയ നഷ്ടം. ലാറ്റിനമേരിക്കൻ കാൽപന്ത് ചാരുതക്ക് ഏറെ ആരാധകരുള്ള മണ്ണിൽ ലയണൽ മെസ്സിയുടെയും മറഡോണയുടെയും പിന്മുറക്കാർ പന്തുതട്ടാനെത്തുന്നില്ലെന്നത് ടൂർണമെൻറിെൻറ ചന്തത്തിനുതന്നെ മാറ്റ് കുറക്കുന്നു. തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിെൻറ ഗ്രൂപ് റൗണ്ടിൽ തന്നെ അർജൻറീന പുറത്താവുകയായിരുന്നു. ന്യൂകാലിഡോണിയയാണ് ഇന്ത്യയിലേക്ക് വരുന്നവരിലെ അദ്ഭുത സംഘം. ഒാഷ്യാനിയ ചാമ്പ്യൻഷിപ് ഫൈനലിസ്റ്റായവരുടെ ആദ്യ ലോകകപ്പാണിത്. വെറും 2.7 ലക്ഷം ജനസംഖ്യയുള്ള കാലിഡോണിയ ഫിഫ ചാമ്പ്യൻഷിപ്പിൽ പന്തുതട്ടുന്ന കുഞ്ഞൻ രാജ്യമാവാെനാരുങ്ങുകയാണ്.
ചാമ്പ്യന്മാരില്ലാത്ത ലോകകപ്പ്
കൗമാര ലോകകപ്പിലെ ബ്രസീലാണ് ആഫ്രിക്കൻ കരുത്തരായ നൈജീരിയ. അണ്ടർ 17 ലോകകപ്പിൽ അഞ്ചു തവണ കിരീടം ചൂടിയവർ. മൂന്നു തവണ റണ്ണർ അപ്പും. തുടർച്ചയായി (2013, 2015) രണ്ടുവട്ടം ചാമ്പ്യന്മാരായവർ 2017ൽ ഹാട്രിക് സ്വപ്നം കണ്ടാണ് കഴിഞ്ഞതവണ ചിലിയിൽ നിന്നും മടങ്ങിയത്. പക്ഷേ, ആഫ്രിക്കൻ യോഗ്യത റൗണ്ടിൽപോലും ഇടംപിടിക്കാതെ നിരാശപ്പെടുത്തിയ നൈജീരിയ ഇക്കുറി ഇന്ത്യൻ മണ്ണിലെ വലിയ നഷ്ടം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ നടന്ന അണ്ടർ 17 ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതമത്സരത്തിെൻറ രണ്ടാം റൗണ്ടിൽ പുറത്തായതോടെ ചാമ്പ്യന്മാരുടെ ലോകകപ്പ് മോഹം അവസാനിച്ചിരുന്നു. അയൽക്കാരായ നൈജറാണ് അന്ന് നൈജീരിയയുടെ സ്വപ്നങ്ങൾ തകർത്തത്. യോഗ്യതമത്സരത്തിെൻറ രണ്ടാം റൗണ്ടിൽ ഇരു പാദങ്ങളിലായി 2-3നായിരുന്നു നൈജറിെൻറ ജയം. മൂന്നാം റൗണ്ടിൽ ഗാബോണിനെ തകർത്ത് അവർ യോഗ്യത ഉറപ്പിച്ചു. കിരീടനേട്ടത്തിൽ മൂന്ന് തവണ ലോകചാമ്പ്യന്മാരായ ബ്രസീലാണ് നൈജീരിയക്കു പിന്നിലുള്ളത്. ഘാനയും മെക്സികോയും രണ്ടുതവണയും മുത്തമിട്ടു.
കൊച്ചി ഒരുങ്ങി
അണ്ടർ 17 ഫുട്ബാൾ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 100 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അവസാനഘട്ട ഒരുക്കവും പൂർത്തിയായി മെേട്രാ നഗരം നാളുകളെണ്ണുകയാണ്. മത്സരങ്ങളുടെ ടിക്കറ്റുകൾ ഭൂരിഭാഗവും ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. പണി പൂർത്തിയാക്കിയതും നവീകരിച്ചതുമായ ഗ്രൗണ്ടുകൾ ഒരാഴ്ചക്കുള്ളിൽ കൈമാറുമെന്ന് നോഡൽ ഒാഫിസർ എ.പി.എം. മുഹമ്മദ് ഹനീഷ് മാധ്യമത്തോട് പറഞ്ഞു. ടൂർണമെൻറ് ഡയറക്ടർ ഹാവിയർ സെപ്പിയും കഴിഞ്ഞ ദിവസം പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. കൊച്ചിയിൽ ഗാലറി നിറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറുഞ്ഞു. ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കാനുണ്ടായിരുന്ന പനമ്പിള്ളിനഗർ മൈതാനിയിൽ പ്രവൃത്തി പൂർത്തീകരണത്തിെൻറ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.