ഫൈനൽ ടിക്കറ്റിന് ഒരവസരം കൂടി നൽകുമെന്ന് സംഘാടകർ
text_fieldsന്യൂഡൽഹി: കൊൽക്കത്തയിലെ സാൾട്ട് ലെയ്ക്ക് സ്റ്റേഡിയം വേദിയാവുന്ന അണ്ടർ 17 ലോകകപ്പ് ഫൈനലിെൻറ ടിക്കറ്റുകൾ മുഴുവൻ വിറ്റുകഴിഞ്ഞെങ്കിലും ഒരു അവസരം ഒരുക്കുമെന്ന് സംഘാടകർ. ലോകകപ്പ്് പോരാട്ടം ആരംഭിച്ചുകഴിഞ്ഞാൽ നാലാം ഘട്ടം എന്ന നിലയിൽ കുറച്ച് ടിക്കറ്റുകൾകൂടി വിൽക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. ഫിഫ ലോക്കൽ ഒാർഗനൈസിങ് കമ്മിറ്റി െപ്രാജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യയാണ് ടിക്കറ്റ് ലഭിക്കാത്തതിൽ ദുഃഖിതരായ ആരാധകർക്ക് ശുഭവാർത്തയുമായി രംഗത്തെത്തിയത്.
ലോകകപ്പ് ഫൈനൽ വേദിയായി കൊൽക്കത്തയെ പ്രഖ്യാപിച്ചതു മുതൽ ടിക്കറ്റിനായി ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. ഇതോടെയാണ് കുറച്ച് അധികം ടിക്കറ്റുകൾ കൂടി വിൽക്കാൻ സംഘാടകർ തീരുമാനിച്ചത്. ‘‘ കൊൽക്കത്തയിൽ ആരാധകരിൽനിന്ന് വൻ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റുകൾ ഏറക്കുറെ പൂർണമായും വിറ്റുകഴിഞ്ഞു. എന്നാൽ, ഇനി തീരെ അവസരമില്ലെന്ന് വിചാരിക്കേണ്ടതില്ല. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളിൽ കുറച്ചുകൂടെ ടിക്കറ്റുകൾ ലഭ്യമാക്കും. അണ്ടർ 17 പോരാട്ടങ്ങൾക്ക് ആരംഭം കുറിച്ചതിനുശേഷമായിരിക്കും ഇത്’’ -ഭട്ടാചാര്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.