യുരാരിയുടെ ഗോളിൽ ഡെൻമാർക്കിന് ജയം
text_fieldsസൂപ്പർതാരം യൂസഫ് യുരാരി പോൾസെൻറ അതിമനോഹരമായ ഗോളിൽ ലോകകപ്പ് ഫുട്ബാളിൽ പെറുവിനെതിരെ മിന്നും ജയം സ്വന്തമാക്കി ഡെൻമാർക്ക്. 62ാം മിനിറ്റിലായിരുന്നു യുരാരിയുടെ ഗോൾ. മികച്ച ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ കൃസ്റ്റ്യൻ എറിക്സൺ നീട്ടി നൽകിയ പാസ് ഗോളിയെ തൊടാനനുവദിക്കാതെ യുരാരി ബോക്സിലേക്ക് തൊടുത്തു വിടുകയായിരുന്നു. സ്കോർ: ഡെൻമാർക്ക് 1-0 പെറു.
നീണ്ട 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ പന്തുതട്ടുന്ന ഡെൻമാർക്ക് യോഗ്യതാ റൗണ്ടിൽ 11 കളികളിൽ തോൽവിയറിയാതെയാണ് മുന്നേറിയത്. പെറുവിനെതിരെ മികച്ച കളി പുറത്തെടുത്ത ഡെൻമാർക്കിന് ഇതോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയിൻറായി.
ആദ്യം പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഗോൾ രഹിതമായി പിരിഞ്ഞിരുന്നു. ആദ്യ പകുതിയുടെ അവസാനം വാർ സംവിധാനത്തിലൂടെ പെറുവിന് ഒരു പെനാൽട്ടി ലഭിച്ചെങ്കിലും അത് പുറത്തടിച്ച് കളയുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വീഡിയോ അസിസ്റ്റൻറ് റഫറിയിങ്ങാണിത്.
പന്തുമായി കുതിച്ച പെറുവിെൻറ ക്വേവയെ ബോക്സിനകത്ത് യുരാരി ഫൗൾ ചെയ്തെങ്കിലും റഫറി പെനാൽട്ടി വിധിക്കാതെ കളി തുടർന്നു. എന്നാൽ വീഡിയോ അസിസ്റ്റൻറ് റഫറിമാർ നൽകിയ നിർദേശമനുസരിച്ച് പെനാൽറ്റി വിധിക്കപ്പെട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽട്ടി കിക്കെടുത്തത് ക്വേവ തന്നെ. എന്നാൽ അപ്രതീക്ഷിതമായി പന്ത് ഗോൾ പോസ്റ്റിെൻറ മുകളിലൂടെ പുറത്തേക്ക്.
തുല്യ ശക്തികൾ ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റമാണ് നടത്തിയത്. ബാൾ പൊസഷനിൽ ഡെൻമാർക്കായിരുന്നു മുമ്പിൽ. എന്നാൽ പോസ്റ്റിലേക്ക് കൂടുതൽ ആക്രമണം നടത്തിയത് പെറുവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.