ലിവിറ്റ് അപ്പ് അത്ര പോരാ; ആരാധക ചുണ്ടിൽ ഗോ ഗോ അലെയും വക്കാ വക്കായും
text_fieldsമോസ്കോ: ലോകകപ്പിെൻറ ആവേശവും ചൂടും ചൂരും ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഒൗദ്യോഗിക ഗാനങ്ങൾക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ ദിവസമാണ് റഷ്യ ലോകകപ്പിെൻറ ഒൗദ്യോഗിക ഗാനമായ ‘ലിവിറ്റ് അപ്പി’െൻറ വിഡിയോ പുറത്തിറങ്ങിയത്. ഹോളിവുഡ് നടനും റാപ്പറുമായ വിൽ സ്മിത്തും കൊസോവക്കാരിയായ പോപ് ഗായിക ഇറ ഇസ്ട്രേഫിയും ഡി.ജെ നികി ജാമും ചേർന്നൊരുക്കിയ ഗാനത്തിന് വേണ്ടവിധം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.
വിൽ സ്മിത്ത്, ഇറ, ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ, ലയണൽ െമസ്സി, നെയ്മർ എന്നിവരും വിവിധ രാജ്യങ്ങളുടെ ഫുട്ബാൾ ആരാധകരുമാണ് വിഡിയോയിൽ അണിനിരക്കുന്നത്. കൊളംബിയയില്‍ വെച്ച് ചിത്രീകരിച്ച ഗാനം ഒരുവിഭാഗം സ്വീകരിച്ചപ്പോള്‍ ഗാനത്തെ വിമർശിച്ച് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
റഷ്യയിൽ നടക്കുന്ന ലോകകപ്പിന് ലാറ്റിനമേരിക്കൻ ചേരുവയിലുള്ള ഗാനം ഒരുക്കിയതിലുള്ള െവെരുധ്യമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 2014 ബ്രസീല്‍ ലോകകപ്പിലെ ‘വീ ആര് വണ്‍’ എന്ന ഗാനത്തിെൻറ അവസ്ഥയാണ് ഇതിനും ഉണ്ടാകാൻ പോകുന്നതെന്നാണ് നിഗമനം. ലോകത്തെ ഇളക്കിമറിച്ച നാല് ലോകകപ്പ് ഗാനങ്ങൾ ചുവടെ ചേർക്കുന്നു.
കപ്പ് ഒാഫ് മൈ ലൈഫ്-റിക്കി മാർട്ടിൻ (1998)
1998ലെ ഫ്രാൻസ് ലോകകപ്പ് ഗാനമൊരുക്കാൻ ഫിഫ സമീപിച്ചത് പ്യൂർേട്ടാറിക്കൻ ഗായകനായ റിക്കി മാർട്ടിനെയായിരുന്നു. ലാറ്റിൻ ചാരുതയിൽ അണിഞ്ഞൊരുങ്ങിയ ഗാനവും അതിെൻറ കോറസും ആരാധകരുടെ സിരകളിൽ ആവേശം അലയടിപ്പിച്ചു. ‘ഗോ, ഗോ, ഗോ, അലെ, അലെ, അലെ’ എന്ന ഇൗരടികൾ ഇന്നും ഹിറ്റ് ചാർട്ടുകളിൽ ഒന്നാംസ്ഥാനത്ത്. ഗാനത്തിന് നാല് വീതം പ്ലാറ്റിനം ഗോൾഡ് സർട്ടിഫിക്കറ്റുകൾ ലഭിച്ചു. 1998 ഗാനത്തിെൻറ ഫൈനലിലെ അവതരണം 100 കോടിയിലധികം ആളുകളാണ് വീക്ഷിച്ചത്.
വക്കാ വക്കാ-ഷക്കീറ (2010)
2010 ദക്ഷിണാഫ്രിക്ക ലോകകപ്പിനായി ഷക്കീറയും ആഫ്രിക്കൻ ഫ്യൂഷൻ ബാൻഡയ ഫ്രഷ്ലി ഗ്രൗണ്ടും ചേർന്ന് തയാറാക്കിയ ഗാനമായിരുന്നു ആ സമയത്ത് ഒാരോ ആരാധകെൻറയും ചുണ്ടുകളിൽ തത്തിക്കളിച്ചത്. 1.8 ബില്ല്യൺ കാഴ്ചക്കാരുമായി യൂട്യൂബിലും ഗാനം തരംഗമായി. 20 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഗാനം ഡിജിറ്റൽ യുഗത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഗാനവുമായി മാറി. ഒരു ആഫ്രിക്കൻ കലാകാരന് ഗാനംചെയ്യാൻ അവസരം നൽകിയില്ലെന്ന ആക്ഷേപം മാത്രമാണ് ഗാനത്തിന് കേൾക്കേണ്ടിവന്നത്.
എൽ റോക്ക് ഡെൽ മുൻഡിയാൽ -ലോസ് റാംബ്ലെർസ് (1962)
ചിലിയൻ റോക്ക് ബാൻഡായ ലോസ് റാംബ്ലെർസ് ഒരുക്കിയ ഗാനമാണ് ലോകകപ്പിെൻറ ആദ്യ ഒൗദ്യോഗിക ഗാനമായി കണക്കാക്കപ്പെടുന്നത്. 1962 ലോകകപ്പിന് ആതിഥേയത്വം വഹിച്ച ചിലിയൻ ടീമിന് ആവേശംപകരാൻ തയാറാക്കിയ ഗാനം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ചിലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സിംഗിൾ ഗാനം അതായിരുന്നു. വിവിധ വിവിധ സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്ത് ഒരുക്കുന്ന ലോകകപ്പ് ഗാനങ്ങളുടെ പിറവിക്കുള്ള തുടക്കമായിരുന്നു ഇത്.
വേവ് ഇൻ ഫ്ലാഗ് -ക്നാൻ ക്നാൻ (2010 -അൺ ഒഫീഷ്യൽ)
2010 ലോകകപ്പിെൻറ ഒൗദ്യോഗിക ഗാനമല്ലാഞ്ഞിട്ടുകൂടി അത്ഭുതാവഹമായ സ്വീകരണം ഏറ്റുവാങ്ങി ഞെട്ടിച്ച ഗാനമാണ് വേവ് ഇൻ ഫ്ലാഗ്. യുദ്ധത്തിൽ തകർന്ന രാജ്യത്തിെൻറ സ്വാതന്ത്ര്യ പ്രതീക്ഷകളും തെൻറ ജീവതാനുഭവങ്ങളും സൊമാലിയൻ-കനേഡിയൻ ഗായകനായ ക്നാൻ സംഗീതത്തിെൻറ അകമ്പടിയോടെ അവതിരിപ്പിച്ചപ്പോൾ ലോകം അത് ഏറ്റുപാടുകയായിരുന്നു. കൊക്കക്കോളയാണ് അവരുടെ പരസ്യത്തിനായി ഉപയോഗപ്പെടുത്തി ഗാനം പ്രസിദ്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.