അർജൻറീന, ബ്രസീൽ, ഉറുഗ്വായ് ടീമുകൾ നാളെ രാത്രി കളത്തിൽ
text_fieldsബ്വേനസ് എയ്റിസ്: പതിനെട്ട് കൂട്ടം വിഭവങ്ങൾ തൂശനിലയിൽ ചിട്ടയായി നിരത്തിയ സദ്യപോലെ ആരാധകരെ ഒാണമൂട്ടി ഫുട്ബാൾ സദ്യ തുടരുന്നു. പെരുന്നാൾ രാവിലെ പോരാട്ടത്തിെൻറ ആവേശം മാറുംമുമ്പ് ഒാണപ്പിറ്റേന്നും ഫുട്ബാൾ വിരുന്നൊരുക്കി ബ്രസീലും അർജൻറീനയും ഉറുഗ്വായ്യുമെല്ലാം കളത്തിൽ. തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്ന് മത്സരം മാത്രം ബാക്കിനിൽക്കെ കണക്കുതീർക്കാൻ ബ്രസീൽ, കൊളംബിയയിലെത്തിയപ്പോൾ അതിജീവനത്തിനായി പൊരുതുന്ന അർജൻറീനക്ക് സ്വന്തം മണ്ണിൽ വെനിസ്വേലയാണ് എതിരാളി. ഇന്ത്യൻ സമയം, ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമാണ് മത്സരങ്ങൾ.
കൊളംബിയ x ബ്രസീൽ
യോഗ്യത റൗണ്ടിൽ തുടർച്ചയായ ഒമ്പത് ജയത്തിെൻറ ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട കൊളംബിയയിലേക്ക് പറന്നത്. കോച്ച് ടിറ്റെക്കു കീഴിൽ പുതിയ ചരിത്രമെഴുതിയ ബ്രസീലിന് കൊളംബിയ എന്നു കേൾക്കുേമ്പാഴേ 2014 ലോകകപ്പിലെ മാരക ഫൗൾ ഒാർമയിലെത്തും. ഇതിനു ശേഷം രണ്ടുതവണ ഏറ്റുമുട്ടിയെങ്കിലും അന്ന് നെയ്മറിനെ വീഴ്ത്തിയ ഫൗളിെൻറ മുറിവ് മായിക്കാനായിട്ടില്ല. യോഗ്യത റൗണ്ടിലെ ആദ്യ പാദത്തിൽ ഒരുവർഷം മുമ്പ് ഏറ്റുമുട്ടിയപ്പോഴും (2-1), ഇൗ വർഷാദ്യം സൗഹൃദമത്സരം കളിച്ചപ്പോഴും (1-0) ബ്രസീലിനായിരുന്നു ജയം. നിലവിൽ മൂന്നാം ജയമെന്ന മോഹം അട്ടിമറിക്കപ്പെടാനൊന്നും സാധ്യതയുമില്ല. ഗബ്രിയേൽ ജീസസ്, നെയ്മർ, കൗടീന്യോ, പൗളീന്യോ തുടങ്ങിയ താര നിരതന്നെ ബ്രസീലിെൻറ കരുത്ത്.
അർജൻറീന x വെനിസ്വേല
ഇനി ശേഷിക്കുന്ന മൂന്ന് കളികൾ അർജൻറീനക്ക് അതിനിർണായകമാണ്. ജയിച്ചതുകൊണ്ട് മാത്രം റഷ്യയിലേക്ക് ടിക്കറ്റുറപ്പാവില്ല, എതിരാളികളുടെ ഫലവും ലോകകപ്പ് യോഗ്യതയെ ആശ്രയിക്കുമെന്നതിനാൽ വെനിസ്വേലയെ തരിപ്പണമാക്കിയാലേ ജോർജ് സാംപോളിക്കും മെസ്സിക്കും ആശ്വസിക്കാനാവൂ. ഉറുഗ്വായ്യോട് സമനില പാലിച്ച ടീമിെൻറ പഴുതുകളടച്ചാവും സാംപോളി ചൊവ്വാഴ്ച ടീമിനെ ഇറക്കുക. മധ്യനിരയിലെ പന്തൊഴുക്കിന് വേഗവും ആസൂത്രണമികവും നൽകാൻ മിടുക്കുള്ള സംഘത്തെ കണ്ടെത്താൻ കോച്ച് നിർബന്ധിതനാവും. ഉറുഗ്വായ്യോട് ഗോൾ രഹിത സമനില വഴങ്ങിയതോടെ പോയൻറ്പട്ടികയിൽ അർജൻറീന അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. വെനിസ്വേലയാവെട്ട 15 കളിയിൽ ഏഴ് പോയൻറുമായി അവസാന സ്ഥാനത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.