Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒമ്പതു മാസത്തിനുശേഷം...

ഒമ്പതു മാസത്തിനുശേഷം സ്വർണ്ണക്കപ്പ്​ റഷ്യയിലെത്തി

text_fields
bookmark_border
ഒമ്പതു മാസത്തിനുശേഷം സ്വർണ്ണക്കപ്പ്​ റഷ്യയിലെത്തി
cancel
മോസ്​കോ: വിശ്വമേളയുടെ വിളംബരമറിയിച്ച്​ ലോകം ചുറ്റിയ ​​ ​ട്രോഫി ഒടുവിൽ റഷ്യയിൽ തിരിച്ചെത്തി. കഴിഞ്ഞ സെപ്​റ്റംബറിൽ മോസ്​കോയിൽ തുടങ്ങി റഷ്യയിലെമ്പാടും സഞ്ചരിച്ചശേഷം അതിർത്തി കടന്ന്​ ​വ​ൻകരകളും കടലും താണ്ടി 50 രാജ്യവും കടന്നാണ്​ ഒമ്പതു മാസത്തിനുശേഷം വേൾഡ്​കപ്പ്​ ട്രോഫിയുടെ തിരിച്ചുവരവ്​. 

ടൂർണമ​​െൻറ്​ കിക്കോഫിന്​ 10 ദിവസം മാ​ത്രം ശേഷിക്കെ മോസ്​കോയിലെ ലൂസ്​നിക്കി സ്​റ്റേഡിയത്തിൽ എത്തിയ ട്രോഫിയെ മേയർ സെർജി സോബ്​യാനിൻ, ടൂർണമ​​െൻറ്​ അംബാസഡർ ലിയാസൻ ഉറ്റിയാഷേവ എന്നിവർ സന്നിഹിതരായ ചടങ്ങിൽ ജർമൻ ഇതിഹാസം ലോതർ മത്താവൂസ്​ ജനക്കൂട്ടത്തിന്​ മുമ്പിൽ അനാവരണം ചെയ്​തു​. 

കാണികൾക്ക്​ ആകാംക്ഷക്ക്​ ഇടനൽകാതെ1990ലെ ലോകചാമ്പ്യനായ മത്താവൂസ്​ ലോകകപ്പ്​ പൊതിഞ്ഞിരുന്ന കറുത്ത അനാവരണം നീക്കിയശേഷം കാണികൾക്ക്​ ദർശിക്കാവുന്ന രീതിയിൽ ട്രോഫി ഉയർത്തി പ്രദർശിപ്പിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports newsFIFA WORLD CUP TROPHY
News Summary - FIFA WORLD CUP TROPHY TO RUSSIAN CAPITAL- Sports news
Next Story