കൊളംബിയക്ക് മൂന്ന് ഗോൾ ജയം; പോളണ്ട് പുറത്ത്
text_fieldsപോളണ്ടിൽ പോയി ഇനി കൊളംബിയയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. അത്രത്തോളം പരാജയഭാരമാണ് അവർക്ക് ലാറ്റിനമേരിക്കൻ കരുത്തർ നൽകിയത്. ആദ്യ പകുതിയിൽ 1-0 എന്ന നിലയിൽ പൊരുതാനാകുന്ന ഫലത്തിൽ പിരിഞ്ഞിട്ടും 70, 75 മിനിറ്റുകളിൽ രണ്ട് ഗോളുകൾ അടിച്ച് യൂറോപ്യൻ ടീമിനെ അവർ നാണം കെടുത്തുകയായിരുന്നു. കൊളംബിയക്ക് വേണ്ടി യാരി മിന(40), റഡാമൽ ഫാൽക്കാവോ (70) യുവാൻ ക്വാഡ്രാഡോ (75) എന്നിവരാണ് വലകുലുക്കിയത്.
ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് പോളണ്ട് പ്രീക്വാർട്ടർ കാണാതെ പുറത്തേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ച കൊളംബിയ പ്രതീക്ഷകൾ നിലനിർത്തി. നിലനിൽപ്പിനായി പോരാടിയ പോളണ്ടിനെ മൂന്ന് തവണ പ്രഹരിച്ച കൊളംബിയൻ മുന്നേറ്റം കളി പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ നിർത്തിയിരുന്നു.
യെരി മിനയുടെ സൂപ്പർ ഹെഡർ ഗോളിലൂടെ ആദ്യ പകുതിയിൽ ലീഡ് നേടിയ കൊളംബിയ, റഡാമൽ ഫാൽക്കാവോയിലൂടെ 70ാം മിനിറ്റിൽ ലീഡുയർത്തി. ക്വിേൻററോയിൽ നിന്ന് ലഭിച്ച പന്തുമായി പോളണ്ട് ബോക്സിലേക്ക് ഓടിക്കയറിയാണ് ഫാൽക്കാവോയുടെ കൂറ്റൻ ഷോട്ട്. അവിടെ നിർത്താതെ യുവാൻ ക്വാഡ്രഡോയിലൂടെ 75ാം മിനിറ്റിൽ കൊളംബിയ ഗോൾ നേട്ടം മൂന്നാക്കി. ഹാമിഷ് റോഡ്രിഗസിൽനിന്ന് ലഭിച്ച പന്തുമായി കുതിച്ച് ക്വാഡ്രഡോ പന്ത് സുരക്ഷിതമായി പോളിഷ് വലയിൽ നിക്ഷേപിക്കുകയായിരുന്നു.
40–ാം മിനിറ്റിൽ ഫാൽക്കാവോ നൽകിയ പന്ത് ക്വാഡ്രാഡോ ഹാമിഷ് റോഡ്രിഗസിന് നൽകി. റോഡ്രിഗസിെൻറ എണ്ണം പറഞ്ഞ ക്രോസിൽ മിന ഉയർന്ന് പൊങ്ങി തലവെച്ചതോടെ കൊളമ്പിയ ആദ്യ പകുതിയിൽ മുന്നിട്ട് നിന്നു. കളിയുടെ ആധിപത്യം മുഴുവൻ ഏറ്റെടുത്ത ലാറ്റിനമേരിക്കൻ കരുത്തർ പോളണ്ടിന് ആക്രമിക്കാൻ തുച്ചമായ അവസരങ്ങൾ മാത്രമാണ് ആദ്യ പകുതിയിൽ ഒരുക്കിയത്. ആദ്യ കളിയിൽ ജപാനെതിരെ 2-1ന് അടിയറവ് പറഞ്ഞ കൊളമ്പിയയും സെനഗലിനെതിരെ തോറ്റ പോളണ്ടും ഇന്ന് നിലനിൽപ്പിനായി ജീവൻമരണ പോരാട്ടത്തിലായിരുന്നു.
ഗ്രൂപ്പ് എച്ചിൽ ഇനി ജപ്പാൻ-പോളണ്ട്, കൊളംബിയ-സെനഗൽ മത്സരമാണ് ബാക്കിയുള്ളത്. അടുത്ത കളിയിൽ സെനഗലിനെ തോൽപ്പിച്ചാൽ കൊളംബിയക്ക് സുഗമമായി പ്രീക്വാർട്ടർ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.