കോളറോവിൻെറ തകർപ്പൻ ഫ്രീകിക്ക്; കോസ്റ്ററീകൻ മതിൽ പിളർത്തി സെർബ് ജയം
text_fieldsസമാറ: ആർത്തലച്ചുവരുന്ന സെർബ് പോരാളികൾക്കു മുന്നിൽ ഒറ്റത്തടികൊണ്ട് വൻമതിൽ തീർത്ത കെയ്ലർ നവാസ് എന്ന കോസ്റ്ററീകൻ ഗോൾകീപ്പറായിരുന്നു സമാറ അറീനയിലെ താരം. പക്ഷേ, ആക്രമണത്തിെൻറ മുന ഒാേരാതവണ ഒടിയുേമ്പാഴും വീര്യംചോരാതെ മുന്നേറിയ സെർബുകൾ ഒറ്റഗോളിെൻറ കരുത്തിൽ കളി ജയിച്ചു. വീറുറ്റപോരാട്ടത്തിെൻറ 56ാം മിനിറ്റിൽ ബ്രാനിസ്ലാവ് കൊളറോവിെൻറ ബൂട്ടിൽനിന്നു പറന്ന അഴകൊത്ത ഫ്രീകിക്ക് ഷോട്ട് നവാസിനെ കീഴടക്കി വലയിൽ തുളച്ചുകയറി. ഇൗ ഒരൊറ്റ ഗോളിൽ സെർബിയ കോസ്റ്ററീകയെ വീഴ്ത്തുകയും ചെയ്തു.
അലക്സാണ്ടർ മിേട്രാവിചും സെർജി മിലിൻകോവിച്ചും ആഡം ലാജികും നയിച്ച െസർബ് മുന്നേറ്റത്തിനു മുന്നിൽ ഇൗ ഒരു നിമിഷം മാത്രമേ കോസ്റ്ററീകയുടെ റയൽ മഡ്രിഡ് ഗോൾകീപ്പർ കെയ്ലർ നവാസ് വീണുപോയുള്ളൂ. പുറത്തേക്ക് പറക്കുന്നുവെന്ന് എല്ലാവരെയും ധരിപ്പിച്ച ആ ഫ്രീകിക്ക്, ഗോളിയെ കബളിപ്പിച്ച് പോസ്റ്റിനോട് പറ്റി വലയിലേക്ക് ഒളിഞ്ഞുകയറിയപ്പോൾ ബ്രസീൽ ലോകകപ്പിൽ ക്വാർട്ടർവരെയെത്തി വിസ്മയിപ്പിച്ച കോസ്റ്ററീകൻ ജൈത്രയാത്രക്ക് തുടക്കത്തിലേ കല്ലുകടി. കിക്കോഫ് വിസിലിനു പിന്നാലെ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. 3-4-2-1 ഫോർമേഷനിലിറങ്ങിയ കോസ്റ്ററീകയുടെ മുന്നേറ്റം മാർകോ യുറീനയുടെയും ക്യാപ്റ്റൻ ബ്രയാൻ റൂയിസിെൻറയും ബൂട്ടുകളിലായിരുന്നു. സെർബിയയെ മിട്രോവിചും സാവിചും ലാജികും ചേർന്ന് നയിച്ചു. ആക്രമണംതന്നെ ഇരു നിരയുടെയും ഗെയിം പ്ലാൻ.
പക്ഷേ, മൂർച്ച കൂടുതൽ സെർബിയക്കായിരുന്നു. ഇടതുവിങ്ങിനെ കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റവുമായി അവർ കെയ്ലർ നാവാസിന് തലവേദന സൃഷ്ടിച്ചു. ബൈസിക്കിൾ കിക്കുമായി മിട്രോവിച് ഒന്നിലേറെ തവണയാണ് കോസ്റ്ററീകൻ പെനാൽറ്റി ബോക്സിനുള്ളിൽ ഭീതി വിതച്ചത്. മറുതലക്കൽ ക്രിസ്റ്റ്യൻ ഗംബോവയും റൂയിസും നടത്തുന്ന മുന്നേറ്റം നായകൻ െകാളറോവും മിലൻകോവിചും നയിച്ച സെർബ് പ്രതിരോധമറയിൽ തട്ടിത്തകർന്നു. വല്ലപ്പോഴും മാത്രമേ ഇവരെ കടന്ന് പന്ത് ബോക്സിനുള്ളിൽ കടന്നുള്ളൂ. ഇതിനിടെ കളി മുറുകിയപ്പോൾ കൈയാങ്കളി പുറത്തേക്കും നീണ്ടു. സെർബ് താരം നെമാഞ മാറ്റിച്ചും കോസ്റ്റീകൻ ഒഫീഷ്യലുകളും തമ്മിൽ കളിക്കിടെ നടന്ന കൊമ്പുകോർക്കൽ റഫറി ഇടപെട്ടാണ് പരിഹരിച്ചത്.
ഗോൾ 1 56ാം മിനിറ്റ്
വിജയം പിറന്ന ഗോൾ. മധ്യവരക്കരികെ മിട്രോവിചിനെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് എടുക്കാനെത്തിയത് പരിചയ സമ്പന്നായ നായകൻ അലക്സാണ്ടർ കൊളറോവ്. 25വാര അകലെനിന്നുള്ള ഷോട്ടിനെ നേരിടാൻ കോസ്റ്ററീകൻ വൻമതിലും ഗോളി നവാസും. രണ്ടും കൽപിച്ച് ഒരു ഇടംകാലൻ കിക്ക്. പന്ത് വളഞ്ഞുപുളഞ്ഞ് പോസ്റ്റിെൻറ മൂലയിലേക്ക്. നെടുനീളെ ഡൈവ് ചെയ്ത നവാസിനെയും ഉയർന്നുചാടിയ പ്രതിരോധ മതിലിനെയും കീഴടക്കി അതിശയ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.