ഫ്രാൻസിൻെറ വേഗത്തെ പിടിച്ചുനിർത്താൻ അർജൻറീനക്കായില്ല
text_fieldsഫ്രാൻസ് x അർജൻറീന
ടി.കെ. ചാത്തുണ്ണി (മുൻ ഇന്ത്യൻ പരിശീലകൻ)
1. ഫ്രാൻസിെൻറ സന്തുലിതമായ യുവനിരയുടെ അതിവേഗത്തിനും ഫിനിഷിങ്ങിനും മുന്നിൽ അർജൻറീന അടിയറവു പറഞ്ഞു. ഫ്രാൻസിെൻറ വേഗത്തെ പിടിച്ചുനിർത്താൻ അർജൻറീനക്കായില്ല. അവരുടെ പ്രത്യാക്രമണങ്ങൾ ഭയങ്കരമായിരുന്നു. ഇൗ മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഫ്രാൻസിെൻറ പുത്തൻ താരോദയമായ എംബാപെ.
2. ഡിബാല എന്ന യുവതാരത്തെ അർജൻറീന കളിപ്പിച്ചില്ല എന്നതാണ് വലിയ പിഴവ്. ഡി മരിയ നന്നായി കളിച്ചു. ഗോളിൽ കലാശിച്ച അദ്ദേഹത്തിെൻറ ഷോട്ട് വളരെ ശക്തമായിരുന്നു. അതേസമയം, മെസ്സിയെ ഫ്രാൻസിെൻറ പ്രതിരോധക്കാർ ശരിക്കും പൂട്ടി. മറുഭാഗത്ത് അർജൻറീനയുടെ പ്രതിരോധം താരതമ്യേന ദുർബലവുമായിരുന്നു.
3. ഇന്നത്തെ ഫോമും വേഗവും നിലനിർത്തിയാൽ ഫ്രാൻസ് ഇനിയും മുന്നേറും. ടീമിന് ഫിറ്റ്നസാണ് വേണ്ടത്. ഫ്രാൻസിെൻറ യുവനിരക്ക് അത് വേണ്ടുവോളമുണ്ട്. നല്ല ഗെയിം കാഴ്ചവെച്ചതുകൊണ്ടായില്ല, ഗോളടിച്ച് ജയിച്ചെങ്കിലേ പോയൻറ് കിട്ടൂ. ഇൗ മത്സരത്തിൽ ഫ്രാൻസിെൻറ കളിയും ഫിനിഷിങ്ങും ഒന്നിനൊന്ന് മികച്ചതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.