Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:00 AM GMT Updated On
date_range 4 July 2018 10:01 AM GMTചില്ലുകൂട്ടിൽ ലെനിൻ സുഖനിദ്രയിലാണ്
text_fieldsbookmark_border
ലുഷ്നിക്കി സ്റ്റേഡിയത്തിെൻറ കവാടത്തിൽതന്നെ ലെനിെൻറ ഒരു വലിയ പ്രതിമ കാഴ്ചക്കാരെ നോക്കിനിൽക്കുന്നുണ്ട്്. സ്റ്റേഡിയത്തിെൻറ പകുതിയോളം വരും ഉയരം. സോവിയറ്റ് റഷ്യൻ ചരിത്രത്തിലെ അതികായനായ വ്യക്തി എന്ന ധാരണയിലാണ് ക്രെംലിൻ കൊട്ടാരത്തിന് മുന്നിലെ ലെനിൻ മുസോളിയത്തിലേക്ക് പുറപ്പെട്ടത്. ലെനിെൻറ ഭൗതികശരീരം സൂക്ഷിച്ചുവെച്ച ഇവിടെ ഉച്ചക്ക് ഒരു മണി വരെ മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. ഇതുകാരണം നേരത്തേ തന്നെ റൂമിൽ നിന്നിറങ്ങി. നല്ല വെയിൽ വകവെക്കാതെ ആയിരക്കണക്കിന് ആളുകൾ മുസോളിയത്തിലേക്ക് പ്രവേശിക്കാനുള്ള നീണ്ട നിരയിൽ കാത്തിരിപ്പുണ്ട്.
വിശദമായ സുരക്ഷ പരിശോധനക്കുശേഷം അകത്തേക്ക്. ഒരു വലിയ ഇരുണ്ട മുറിയുടെ കവാടത്തിൽ വെച്ചുതന്നെ സുരക്ഷ ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കുന്നത് വിലക്കിയിരുന്നു. വീണ്ടും താഴെക്ക് പടവുകളിറങ്ങുമ്പോഴും ധാരാളം സുരക്ഷ ഭടന്മാർ നമ്മെ സശ്രദ്ധം വീക്ഷിക്കുന്നു. എങ്ങും നിശ്ശബ്ദത മാത്രം. ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമിൽ ഒരു ചില്ലുകൂടിനകത്ത് ഒരു സുന്ദരനായ മനുഷ്യൻ കിടന്നുറങ്ങുന്നു. താടിയും മുടിയുമൊക്കെ ഇപ്പോ ശരിയാക്കി ചീകിയതുപോലെ. സ്ഥിരം വേഷമായ കറുത്ത കോട്ടിനകത്ത് സുഖനിന്ദ്ര. നേരത്തേ പറഞ്ഞ അതികായ പ്രതിമരൂപത്തിൽനിന്നും യഥാർഥ ലെനിെൻറ രൂപത്തിന് നല്ല പൊക്കക്കുറവുണ്ട്. മാസം വലിയ ഒരു തുക ഇതിെൻറ സംരക്ഷണത്തിനായി സർക്കാർ െചലവഴിക്കുന്നുണ്ട്.
സന്ദർശനം കഴിഞ്ഞ് വൈകുന്നേരത്തോടെ വീണ്ടും സ്റ്റേഡിയത്തിനകേത്തക്ക്. പൊതുവെ ഇന്ത്യക്കാരെ ഭയങ്കര ഇഷ്ടമാണ് റഷ്യക്കാർക്ക്. ഒരുതരം ബഹുമാനം കലർന്ന സ്നേഹം. ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞാൽ ചിലപ്പോൾ കൂടെ നിർത്തി ഒരു ഫോട്ടോയും എടുത്തു മാത്രമേ വിടുകയുമുള്ളൂ. ഇവിടത്തെ ലൊമണോസ്കി പ്രോ സ്പക്ടിൽ ഇന്ദിരാ ഗാന്ധിയുടെ ഒരു കുറ്റൻ പ്രതിമയും മഹാത്മാഗാന്ധി സ്ക്വയറും ഈ സ്നേഹത്തിെൻറ ഉത്തമ ഉദാഹരണങ്ങൾ. സാധാരണ ഗതിയിൽ കളിക്കുന്ന ടീമുകളുടെ ആരാധകരും അവരുടെ പതാകയും മാത്രമേ സ്റ്റേഡിയത്തിനകത്തെ ആരവങ്ങൾക്കിടയിൽ കാണാറുള്ളൂ.
പക്ഷേ, അതിൽനിന്ന് വ്യത്യസ്തമായി ഇവിടെ ഇന്ത്യൻ പതാകയുമേന്തി മുദ്രാവാക്യം വിളിക്കുന്ന ഒരു കൂട്ടം ആളുകളെ കണ്ട് സൂക്ഷിച്ചുനോക്കിയപ്പോൾ മുൻ കേരള ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറും സംഘവും. റഷ്യൻ ആരാധകർ വളരെ കൗതുകത്തോടെയാണ് ഇവരുടെ പ്രകടനം വീക്ഷിക്കുന്നത്. അബൂദബിയിൽ നിന്നെത്തിയ കുറച്ചാളുകൾക്കൊപ്പമാണ് സഹീറുള്ളത്. താമസിക്കുന്ന ഹോട്ടലിന് മുന്നിൽ ഫുട്ബാൾ തട്ടിക്കൊണ്ട് നമ്മുടെ ‘മലപ്പുറം മറഡോണ’ ലോകകപ്പ് കാണികളെ ൈകയിലെടുക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story