ടിറ്റെയുടെ തന്ത്രങ്ങളിൽ സാംബാതാളം മുഴക്കി ബ്രസീൽ
text_fieldsനഷ്ടപ്രതാപം വീണ്ടെടുക്കാൻ വമ്പന്‍ താരനിരയുമായാണ് ബ്രസീല്‍ റഷ്യയിൽ പറന്നിറങ്ങിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിനോട് ആദ്യ മത്സരത്തിൽ സമനില നേടി വിമർശനങ്ങൾ ഏറെ കേട്ടെങ്കിലും തുടർന്നുള്ള മൂന്നുമത്സരങ്ങൾ ജയിച്ച് വമ്പൻ തിരിച്ചുവരവിലൂടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് അവർ. നാലുവര്‍ഷം മുമ്പ് സ്വന്തം നാട്ടിൽ ജര്‍മനിയോട് തകര്ന്നടിഞ്ഞതിെൻറ ഒാർമ ബ്രസീല്‍ ആരാധകരെ ഇന്നും വേട്ടയാടുന്നുണ്ട്. അന്ന് നാണംകെട്ട തോല്‍വി വഴങ്ങിയ ടീമല്ല ഇപ്പോഴത്തേത്. സൂപ്പര്‍ താരങ്ങളായ നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമുള്‍പ്പെടുന്ന വമ്പന്‍ മുന്നേറ്റനിര അവർക്കുണ്ട്. പൗളീഞ്ഞ്യോ, വില്യൻ, കാസിമിറോ, ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം മാര്‍സലോയും കൂടിയാവുമ്പോള്‍ മഞ്ഞപ്പട ഈ ലോകകപ്പിലെ സ്വപ്‌ന സംഘമായി മാറുന്നു.
രണ്ടു വർഷങ്ങൾക്കുമുമ്പ് ഇതിഹാസതാരം ദുംഗയെ മാറ്റി, ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ നിയോഗിച്ച ടിറ്റെ മികച്ച പരിശീലകനാണെന്നു തെളിയിച്ചു. നെയ്മറിനെ കേന്ദ്രീകരിക്കാതെ, നെയ്മർ കൂടി അടങ്ങുന്ന ഒരു വിജയസഖ്യം സൃഷ്ടിക്കാൻ ടിറ്റെക്കായി. ഫിലിപ്പ് കുട്ടിന്യോ, വില്ല്യൻ, ഡഗ്ലസ് കോസ്റ്റ എന്നിവരൊക്കെ അതിൽ മാറിമാറിവന്നു. നായകസ്ഥാനത്തിനും പുതിയ ഫോർമുല ടിറ്റെ കൊണ്ടുവന്നു. സ്ഥിരം ക്യാപ്റ്റന് പകരം ഓരോ മത്സരത്തിലും ഓരോരുത്തർ. ഇതിലൂടെ നേതൃഗുണത്തിെൻറ പ്രാധാന്യം ടീമിന് മനസ്സിലാക്കിക്കൊടുക്കാൻ ടിറ്റെയ്ക്കായി. അതേസമയം, ഈ പോളിസി വിമർശിക്കപ്പെടുന്നുമുണ്ട്.
യോഗ്യതാ റൗണ്ടിൽ ടീം ആറാം സ്ഥാനത്ത് നിൽക്കെയാണ് ടിറ്റെ എന്ന ലോകം അധികം കേട്ടിട്ടില്ലാത്ത, എന്നാൽ ബ്രസീലിൽ ജനപ്രിയനായ പരിശീലകൻ കാനറിക്കൂട്ടത്തെ കളി പഠിപ്പിക്കാനെത്തുന്നത്. ദുംഗയ്ക്കും മുൻ പരിശീലകർക്കും മുറിവുപറ്റിയ ഇടങ്ങളിൽ മരുന്നു വെച്ചാണ് ടിറ്റെ തുടങ്ങിയത്. ടിറ്റെ പരിശീലക വേഷമണിഞ്ഞശേഷം നടന്ന 12 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീൽ തോൽവിയറിഞ്ഞില്ല. അതിൽനിന്ന് 30 ഗോൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രമാണ്. കേളി കേട്ട ബ്രസീലിയൻ ശൈലി ടീമിന് തിരകെ ലഭിച്ചിട്ടുണ്ടെന്നും, പെപ് ഗ്വാർഡിയോളയോടും ഹോസെ മൊറീന്യോയോടും കിടപിടിക്കാവുന്ന പരിശീലകനാണ് ടിറ്റെയെന്നും അടുത്തിടെ ഒരു ബ്രസീൽ താരം പറഞ്ഞിരുന്നു. കളിക്കാരോടുള്ള സമീപനത്തിൽ മുൻ പരിശീലകരിൽനിന്ന് ടിറ്റെ വേറിട്ട് നിൽക്കുന്നു.
കളിക്കാരുമായി പ്രശനങ്ങൾ ഒന്നുമില്ലെന്നതും, ഓരോരുത്തരുടേയും മികവ് അളക്കാനുള്ള അവസരങ്ങൾ നൽകുന്നുണ്ടെന്ന അഭിപ്രായവും കളിക്കാരുടെ ഇടയിൽ തന്നെയുള്ളത് ഈ മുൻ കോറിന്ത്യൻസ് പരിശീലകന് ഗുണമാണ്. എന്നാൽ, യഥാർഥ പരീക്ഷണേവദി റഷ്യയാണ്. ആരാധകർക്കും കളിക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ടിറ്റെയുടെ തന്ത്രങ്ങൾ ഫലപ്രദമായാൽ ബ്രസീൽ മുന്നേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.