ആരവം നിലക്കാറായപ്പോൾ മാനഞ്ചിറ സ്ക്വയറിൽ ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനം
text_fieldsകോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ ആരവം നിലക്കാറായപ്പോൾ മാനഞ്ചിറ സ്ക്വയറിൽ ഫുട്ബാൾ പ്രദർശനത്തിന് തുടക്കം. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ല യുവജനകേന്ദ്രവും ജില്ല സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന് ചൊവ്വാഴ്ച്ച തുടക്കമായി.
ഫ്രാൻസ്-ബെൽജിയം തമ്മിലുള്ള സെമി പോരാട്ടാമാണ് ആദ്യ പ്രദർശിപ്പിക്കുന്നത്. രണ്ട് സെമി മത്സരങ്ങളും ലൂസേഴ്സ് ഫൈനലും, ഫൈനലുമടക്കം നാല് മത്സരങ്ങളാണ് മാനാഞ്ചിറ മൈതാനത്ത് പ്രദർശിപ്പിക്കുന്നത്. മാനാഞ്ചിറ സ്ക്വയറിലെ ബാസ്ക്കറ്റ്ബാൾ കോർട്ടിൽ ഒരുക്കിയ പന്തലിൽ 500 പേർക്ക് ഇരുന്ന് കളി കണാനുള്ള സൗകര്യമാണൊരുക്കിയത്.
അതേസമയം നഗരത്തിലെ ഫുട്ബാൾ ആരാധകർ മാനാഞ്ചിറ സ്ക്വയറിൽ വൈകി തുടങ്ങിയ പ്രദർശനത്തിൽ അതൃപ്തി അറിയിച്ചു. ഇത്രയൊക്കെ സൗകര്യത്തിൽ ബിഗ് സ്ക്രീൻ ഒരുക്കാമെങ്കിൽ അത് നേരത്തെ ഒരുക്കാമായിരുന്നില്ലേയെന്നാണ് ഫുട്ബാൾ പ്രേമികളുെട ചോദ്യം. ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനം ചുരുങ്ങിയത് ക്വാർട്ടർ മത്സരം മുതലെങ്കിലും തുടങ്ങണമായിരുന്നുവെന്ന് ഫുട്ബാൾ കോഴിക്കോെട്ട ഫുട്ബാൾ പ്രേമിയായ മോഹൻദാസ് പറഞ്ഞു.
കഴിഞ്ഞ റൗണ്ടുകളിലെ 5.30നും 7.30നുള്ള മത്സരങ്ങൾക്ക് മാനാഞ്ചിറയിൽ പ്രദർശനം ഒരുക്കിയിരുന്നെങ്കിൽ കൂടുതൽ ആരാധകരെത്തുമായിരുന്നുവെന്ന് ഫുട്ബാൾ പ്രദർശന ചടങ്ങ് വീക്ഷിക്കാൻ മാനാഞ്ചിറയിലെത്തിയ റസാഖ് അഭിപ്രായപ്പെട്ടു. ഇഷ്ട ടീമുകളായ അർജൻറീനയും ബ്രസീലും പുറത്തായതോടെ ലോകകപ്പിെൻറ ആവേശം കുറഞ്ഞിരിക്കുകയാണെന്നും ഫുട്ബാൾ ആരാധകർ പറഞ്ഞു.
എന്നാൽ ബിഗ് സ്ക്രീൻ പ്രദർശനത്തിന് ഒരോ ജില്ലക്ക് ഒരു ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചെതെന്നും എല്ലാ മത്സരങ്ങളും പ്രദർശനം ഒരുക്കാനുള്ള ഫണ്ട് തികയാത്തതിനാലാണ് സെമിയും ഫൈനലും പ്രദർശിപ്പിക്കുന്നതെന്നും ജില്ല യൂത്ത് പ്രോഗ്രാം ഒാഫീസർ പി.സി ഷിലാസ് മാധ്യമത്തോട് പറഞ്ഞു. ചൊവ്വാഴ്ച്ച വെകിട്ട് ആറിന് നടന്ന ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ പ്രദർശനത്തിെൻറ ഉദ്ഘടാനം നിർവഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഒാഫീസർ പി.സി ഷിലാസ് സ്വാഗതവും എ. സിജിത്ത് ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.