യുക്രെയ്ന് പിന്തുണ; ക്രൊയേഷ്യൻ കോച്ചിങ് സ്റ്റാഫിനെ പുറത്താക്കി
text_fieldsമോസ്കോ: രാഷ്ട്രീയ പരാമർശം നടത്തിയതിന് ക്രൊയേഷ്യയുടെ കോച്ചിങ് സ്റ്റാഫ് അംഗം ഒഗ്നിയൻ വുകോെയൻവിച്ചിനെ പുറത്താക്കി. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യ, റഷ്യയെ ഷൂട്ടൗട്ടിൽ തോൽപിച്ചതിനു പിന്നാലെയാണ് യുക്രെയ്ൻ അനുകൂല മുദ്രാവാക്യമുള്ള വിഡിയോയെടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. ഡ്രസിങ് റൂമിൽ നിന്നെടുത്ത വിഡിയോയിൽ ഡിഫൻറർ ഡൊമാൻഗോ വിദയുമുണ്ട്.
ലോകകപ്പിനുശേഷം വിദക്കെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. വിഡിയോക്കെതിരെ റഷ്യൻ രാഷ്ട്രീയ നേതാക്കൾ വിമർശനവുമായി രംഗത്തെത്തുകയും ഫിഫയുടെ അച്ചടക്ക സമിതിക്ക് പരാതി സമർപ്പിക്കുകയും ചെയ്തതോടെയാണ് നടപടി സ്വീകരിക്കാൻ അസോസിയേഷൻ നിർബന്ധിതമായത്. വിവാദമായതിനു പിന്നാലെ ഇരുവരും മാപ്പപേക്ഷിച്ചിരുന്നു.
2014 ൽ യുക്രെയ്നിെൻറ ഭാഗമായ ക്രീമിയയെ പിടിച്ചടക്കാനുള്ള റഷ്യൻ െസെനിക നടപടിയാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാക്കിയത്. നേരത്തേ, സെർബിയക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ അലക്സാണ്ടർ ഷാക്കിരിയും ഗ്രനിത് ഷാക്കെയും അൽബേനിയൻ പതാകയിലെ മുദ്രകാണിച്ച് ആഹ്ലാദപ്രകടനം നടത്തിയത് വിവാദമായിരുന്നു.
മുൻ ക്രൊയേഷ്യൻ ഗോൾകീപ്പർ കൂടിയായി ഒഗ്നിയന് പിന്തുണയുമായി യുക്രെയ്ൻ ഫുട്ബാൾ ഫെഡറേഷൻ രംഗത്തെത്തി. പാർലമെൻറംഗം കൂടിയായ ഫെഡറേഷൻ പ്രസിഡൻറ് ക്രൊയേഷ്യൻ ജഴ്സിയണിഞ്ഞാണ് കഴിഞ്ഞ ദിവസം സഭയിലെത്തിയത്. ഒഗ്നിയന് പിഴയടക്കാനുള്ള കാശും ഭാവിയിൽ ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.