വിമർശനങ്ങൾ ഒാസിലിനെ കാര്യമായി ബാധിച്ചു -വെങ്ങർ
text_fieldsപാരിസ്: ലോകകപ്പിൽ നിന്ന് ചാമ്പ്യന്മാരായ ജർമനി ഗ്രൂപ് കടക്കാതെ പുറത്തായതിനു പിന്നാലെ ഏറെ പഴിക്കേട്ട മിഡ്ഫീൽഡർ മെസ്യൂത് ഒാസിലിന് പിന്തുണയുമായി ആഴ്സനൽ മുൻ കോച്ച് ആഴ്സൻ വെങ്ങർ. ലോകകപ്പിന് മുമ്പുണ്ടായ സംഭവങ്ങൾ താത്തിെൻറ കളിയെ കാര്യമായി ബാധിച്ചതായി വെങ്ങർ പറഞ്ഞു.
‘‘അനാവശ്യ വിവാദങ്ങളാണ് ആ താരത്തെ തളർത്തിയത്. പിന്തുണയും പ്രോത്സാഹനവുമുണ്ടായാൽ ഒാസിൽനിന്നും ജർമനിക്ക് മെച്ചപ്പെട്ട പ്രകടനം ലഭിക്കുമായിരുന്നു. എനിക്കറിയാവുന്ന ഒാസിലല്ല റഷ്യയിൽ കളത്തിലിറങ്ങിയത്. സ്വതന്ത്രമായി വിട്ടാൽ ഏറെ അപകടകാരിയായ താരമാണവൻ. അനാവശ്യ വിവാദത്തിൽ പെട്ടപ്പോൾ പിന്തുണനൽകേണ്ടതിനു പകരം പലരും കുറ്റപ്പെടുത്തുകയായിരുന്നു’’- വെങ്ങർ പറഞ്ഞു.
ലോകകപ്പിന് തൊട്ടുമുമ്പ് ഒാസിലും മറ്റൊരു താരം ഇൽകെയ് ഗുൻഡോഗനും തുർക്കി പ്രസിഡൻറ് ഉർദുഗാനോടൊപ്പം ഫോേട്ടാക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. പിന്നാലെ ലോകകപ്പ് ടീമിൽനിന്നും ഇരുവരെയും മാറ്റിനിർത്തണമെന്നു വരെ ആവശ്യങ്ങളുയർന്നിരുന്നു. ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ ഒാസിൽ കളത്തിലിറങ്ങിയെങ്കിലും രണ്ടിലും ജർമനിക്ക് ജയിക്കാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.