ബെക്കൻ ബോവറുടെ പിൻഗാമിയാവാൻ ദെഷാംപ്സ്
text_fieldsബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ് ഫൈനലിലെത്തിയപ്പോൾ കണ്ണുകളെല്ലാം പഴയ ചാമ്പ്യൻനായകൻ ദിദിയർ ദെഷാംപ്സിലാണ്. ഞായറാഴ്ച കാലശപ്പോരാട്ടത്തിൽ ഫ്രാൻസിന് കപ്പ് സമ്മാനിച്ചാൽ കോച്ച് മറ്റൊരു ചരിത്രനേട്ടത്തിന് അവകാശിയാവും.
12
ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമാണ് ഫ്രാൻസ് മൂന്നാം ലോകകപ്പ് ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്. 2006 ജർമൻ ലോകകപ്പിെൻറ സെമിയിൽ പോർചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചായിരുന്നു ഫ്രഞ്ചുപട അവസാന വട്ടം ഫൈനലിലെത്തിയത്. എന്നാൽ, കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു മടങ്ങാനായിരുന്നു സിദാനും കൂട്ടർക്കും വിധി. 1998ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ബ്രസീലിനെ കീഴടക്കിയായിരുന്നു അവരുടെ ഏക കിരീട വിജയം.
2
ചരിത്രത്തിൽ രണ്ടാം തവണയാണ് ബെൽജിയം സെമിയിൽ തോറ്റു പുറത്താകുന്നത്. 1986ൽ മെക്സിേകായിൽ വെച്ച് അവസാനം സെമിയിലെത്തിയപ്പോൾ ആ വർഷത്തെ ചാമ്പ്യൻമാരായ മറഡോണയുടെ അർജൻറീനയോടാണ് റെഡ് ഡെവിൾസ് അടിയറവ് പറഞ്ഞത്. 2-0ത്തിനായിരുന്നു അന്നത്തെ തോൽവി.
4
1998ൽ ലെസ് ബ്ലൂസിെൻറ ചാമ്പ്യൻ ടീമിനെ നയിച്ച ദിദിയർ ദെഷാംപ്സ് പരിശീലകനായും ടീമിനെ ഫൈനലിലെത്തിച്ചവരുടെ പട്ടികയിൽ നാലാമനായി ഇടംപിടിച്ചിരിക്കുകയാണ്. ഫ്രൻസ് ബെക്കൻേബാവർ (ജർമനി-1974 ക്യാപ്റ്റൻ, 1990 കോച്ച്), മരിയോ സഗാലോ (ബ്രസീൽ-1958, 1970), റൂഡി വോളർ (ജർമനി-1990, 2002) എന്നിവരാണ് ദെഷാംപ്സിെൻറ മുൻഗാമികൾ. ബെക്കൻബോവറും സഗാലോയും കളിക്കാരനായും കോച്ചായും കിരീടമണിഞ്ഞു. എന്നാൽ, വോളർക്ക് പരിശീലകനെന്ന നിലയിൽ ടീമിന് കിരീടം സമ്മാനിക്കാനായില്ല.
0
ലോകകപ്പിൽ മൂന്നുതവണ ഏറ്റുമുട്ടിയിട്ടും ബെൽജിയത്തിന് ഇതുവരെ ഫ്രാൻസിനെ തോൽപിക്കാനായിട്ടില്ല. 1938ൽ 3-1നും 1986ൽ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ 4-2നുമായിരുന്നു ഫ്രാൻസിെൻറ വിജയം.
6
കുറഞ്ഞത് മൂന്ന് ലോകകപ്പ് ഫൈനൽ യോഗ്യതകൾ സ്വന്തമാക്കിയ ആറാം രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ജർമനി (എട്ട്), ബ്രസീൽ (ഏഴ്), ഇറ്റലി (ആറ്), അർജൻറീന (അഞ്ച്), നെതർലൻഡ്സ് (മൂന്ന്) എന്നിവരാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ.
0
സ്പെയിനിൽനിന്നുള്ള റോബർേട്ടാ മാർട്ടിനെസിന് വിദേശ ടീമിനെ ഫൈനലിൽ എത്തിച്ച് ഇൗ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പരിശീലകനാകാനുള്ള സുവർണാവസരമാണ് പാഴായത്. ജോർജ് റെയ്നർ (1958ൽ സ്വീഡനെ പരിശീലിപ്പിച്ച ഇംഗ്ലീഷ് കോച്ച്), ഏണെസ്റ്റ് ഹാപ്പെൽ (1978ൽ നെതർലൻഡ്സിനെ പരിശീലിപ്പിച്ച ഒാസ്ട്രിയൻ കോച്ച്) എന്നിവർ മാത്രമാണ് മുമ്പ് ഇൗ നേട്ടം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.