റഷ്യ ഉപചാരം ചൊല്ലി; ഇനി ഖത്തറിൽ കാണാം
text_fieldsമോസ്കോ: 31 നാൾ നീണ്ട കാൽപന്ത് ഉത്സവത്തിന് റഷ്യയിൽ കൊടിയിറങ്ങി. ഇനി നാലുവർഷം കഴിഞ്ഞ് പുതിയൊരു പൂരപ്പറമ്പിൽ കാണാമെന്നു പറഞ്ഞ് അവർ ഉപചാരംചൊല്ലി പിരിഞ്ഞു. റഷ്യ ലോകകപ്പിെൻറ മുഖ്യ സംഘാടകനായ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ഒൗദ്യോഗിക വസതിയായ ക്രെംലിനിൽ നടന്ന ചടങ്ങിൽ 2022 ലോകകപ്പ് ആതിഥേയ രാഷ്ട്രമായ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്ക് പ്രതീകാത്മകമായി പന്തു കൈമാറി.
ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറിേനായെ സാക്ഷിയാക്കിയായിരുന്നു 22ാമത് വിശ്വമേളയുടെ പന്ത് കൈമാറ്റം. 2022 ലോകകപ്പ് ഏറ്റവും മികച്ചതായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് പുടിൻ പറഞ്ഞു. ഏറ്റവും മികച്ചതും മനോഹരവുമായിരിക്കും ഖത്തർ ലോകകപ്പെന്ന് അമീർ പ്രതികരിച്ചു.
ഇതാദ്യമായാണ് ഒരു അറബ് രാജ്യം ഫിഫ ലോകകപ്പിന് വേദിയാവുന്നത്. 2010 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ അമേരിക്കയെ പിന്തള്ളി 14-8 വോട്ടിനാണ് ഖത്തർ വേദി സ്വന്തമാക്കിയത്.രണ്ടുദിവസം മുമ്പ് മോസ്കോയിൽ നടന്ന ഫിഫ കൗൺസിൽ യോഗം ലോകകപ്പിെൻറ തീയതിയും പ്രഖ്യാപിച്ചു. സാധാരണ ജൂൺ-ജൂലൈയിൽ നടക്കുന്ന വിശ്വമേള ഖത്തറിൽ നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഷെഡ്യൂൾ ചെയ്തത്.
പ്രധാന വിമർശനമായി മാറിയ ചൂടിനെ ചെറുക്കാൻ സ്റ്റേഡിയത്തിൽ കൃത്രിമ ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയാണ് അവർ ലോകകപ്പിനെ വരവേൽക്കുന്നത്. എട്ടു വേദികളിൽ പ്രധാനമായ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം ലോകകപ്പിനും അഞ്ചുവർഷംമുേമ്പ നവീകരിച്ചും ഖത്തർ ഞെട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.