വിജയത്തിന് 20 വർഷം മുമ്പത്തെ അതേ മനോഹാരിത -ദെഷാംപ്സ്
text_fieldsമോസ്കോ: റഷ്യൻ ലോകകപ്പിെൻറ കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ 4-2ന് തോൽപിച്ച് രണ്ടാം കിരീടം സ്വന്തമാക്കിയ ഫ്രാൻസ് ഒന്നാകെ ആഹ്ലാദത്തിമിർപ്പിലാണ്. അതുല്യനേട്ടത്തിൽ മതിമറന്ന ഡ്രസിങ് റൂമും കളിക്കാരും കളിക്കാരനായും കോച്ചായും ലോകകപ്പ് കിരീടമുയർത്തി അതുല്യ നേട്ടം സ്വന്തമാക്കിയ കോച്ച് ദിദിയർ ദെഷാംപ്സിനെ എടുത്തുയർത്തിയാണ് ആഘോഷിച്ചത്.
ആഘോഷത്തിൽ മുങ്ങിനിവർന്ന ഫ്രാൻസെന്നാണ് വാർത്തസമ്മേളന വേദിയിലും ആഹ്ലാദനൃത്തം ചവിട്ടിയ ഫ്രഞ്ച് കളിക്കാരെ ചൂണ്ടിക്കാട്ടി ദിദിയർ ദെഷാംപ്സ് പ്രതികരിച്ചത്. ജർമൻ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവറും ബ്രസീലിെൻറ മരിയേ സഗാലോയും മാത്രം അംഗങ്ങളായ പട്ടികയിൽ ഇടംപിടിച്ച ദെഷാംപ്സ് മഹാന്മാരായ കളിക്കാരുടെ കൂെട ഇൗ നേട്ടം പങ്കിടാനായതിൽ സന്തോഷവാനാണെന്നും എന്നാൽ ഇവരുടെ അത്ര പ്രതിഭാധനനായ കളിക്കാരനല്ലെങ്കിലും തനിക്ക് കിരീടങ്ങൾ സ്വന്തമാക്കാനായതിൽ അഭിമാനമുള്ളതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
20 വർഷംമുമ്പ് കളിക്കാരനെന്ന നിലയിൽ ബ്രസീലിനെ തോൽപിച്ച് ആദ്യമായി സ്വർണക്കപ്പിൽ മുത്തമിടുേമ്പാൾ സ്വന്തം മണ്ണിലായിരുന്നു ലോകകപ്പ് എന്നതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. എന്നിരുന്നാലും ഇന്നത്തെ നേട്ടം അത്രകണ്ട് വലുതും മനോഹരവുമാണ്. തെൻറ ടീമിലെ 23 കളിക്കാരും ഒറ്റക്കെട്ടാണ്. അവർ ഇന്ന് ആ പഴയ ഫ്രഞ്ച് ടീം അല്ല, ലോക ചാമ്പ്യന്മാരാണ്. പ്രഫഷനൽ ഫുട്ബാളിൽ ലോകജേതാക്കളാകുക എന്നതിൽ കവിഞ്ഞ് അതുല്യമായ നേട്ടം മറ്റൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജൻറീനക്കെതിരെ പ്രീക്വാർട്ടറിൽ കെയ്ലിയൻ എംബാപെ നേടിയ ഇരട്ടഗോളുകളാണ് ടീമിെൻറ മുന്നോട്ടുള്ള പ്രയാണത്തിന് പിന്തുണയും കരുത്തുമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.