ലോകകപ്പ്; ആദ്യ ആഴ്ച മാത്രം ഉയർന്നത് 300 കോടിയുടെ ഫ്ലക്സുകൾ
text_fieldsതൃശൂർ: താരങ്ങളുടെ കട്ടൗട്ടുകൾ...ടീമുകളുടെ പടുകൂറ്റൻ ബോർഡുകൾ, ബാനറുകൾ, തോരണങ്ങൾ ... ഫുട്ബാൾ ലോകകപ്പിെൻറ ആദ്യ ആഴ്ചയിൽ നാട്ടിലിറങ്ങിയത് 300 കോടിയുടെ ഫ്ലക്സുകൾ. ഫ്ലക്സ് പ്രിേൻറഴ്സ് ഓണേഴ്സ് സമിതി പുറത്തുവിട്ട ഏകദേശ കണക്കാണിത്. എന്നാൽ മുൻ ലോകകപ്പിനെ അപേക്ഷിച്ച് പത്തിലൊന്ന് പോലും ഇെല്ലന്ന് വ്യാപാരികൾ പറയുന്നു. അതുകൊണ്ടുതന്നെ ഏറെ നിരാശയിലുമാണവർ. അതേ സമയം ഫ്ലക്സ് ഉണ്ടാക്കുന്ന രൂക്ഷമായ മാലിന്യപ്രശ്നങ്ങൾ സംബന്ധിച്ച് കടുത്ത ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകർ.
കടുത്ത മാന്ദ്യത്തിനിടെ ഏറെ പ്രതീക്ഷയോടെയായിരുന്നു ഫ്ലക്സ് പ്രിൻറിങ് യൂനിറ്റുകൾ ലോകകപ്പ് കാത്തിരുന്നത്. തുടക്കം തന്നെ വമ്പൻമാർ പുറത്തായത് തിരിച്ചടിയായെന്ന് പ്രിേൻറഴ്സ് ഓണേഴ്സ് സമിതി സംസ്ഥാന ഭാരവാഹിയായ സൈൻപാർക്ക് മോഹൻ 'മാധ്യമ'ത്തിനോട് പറഞ്ഞു. ഫുട്ബാൾ ആരാധനയും ആവേശവും പല മാർഗങ്ങളിലൂടെ ആരാധകർ പ്രകടിപ്പിക്കുമെങ്കിലും പ്രധാനം ഫ്ലക്സ് യുദ്ധമാണ്. എതിർ ടീമിനേക്കാൾ ഉയരത്തിലും വലിപ്പത്തിലും എണ്ണത്തിലും വെക്കാനാണ് മത്സരിക്കുക. സംസ്ഥാനത്ത് ആയിരത്തോളം ഫ്ലക്സ് പ്രിൻറിങ് യൂനിറ്റുകളാണുള്ളത്.
ഒരു യൂനിറ്റിൽ 1000 മുതൽ 3000 ച.അടി വിസ്തീർണമുള്ള ഫ്ലക്സ് വരെ തയ്യാറാക്കാനാവും. ദിവസം ലക്ഷം ച.അടി ഫ്ലക്സ് ആണ് തുടക്കത്തിൽ പ്രിൻറ് ചെയ്തത്. എന്നാൽ മുൻകാലങ്ങളിൽ ഫൈനലിെൻറ തലേന്ന് പോലും ജീവനക്കാർക്ക് വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വന്നിരുന്നതായി വ്യാപാരികൾ പറയുന്നു. ആദ്യം ജർമനിയും പിന്നാലെ അർജൻറീനയും ബ്രസീലുമെല്ലാം പുറത്തായി. ആരാധകർ ഏറെയുള്ള ടീമുകൾ പുറത്തായത് കനത്ത തിരിച്ചടിയാണുണ്ടാക്കിയതെന്ന് മോഹൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ ഫ്ലക്സ് ഉയർന്നത്. ഇവിടങ്ങളിൽ പ്രതിദിനം ആറ് മുതൽ എട്ട് കോടിയുടെ വരെ പ്രിൻറിങ്ങാണ് നടന്നത്. തൃശൂർ, എറണാകുളം ജില്ലകളിൽ അഞ്ച് മുതൽ ഏഴ് വരെ കോടിയുടെ പ്രിൻറിങ് നടന്നു.
അതേസമയം പരിസ്ഥിതി മലിനീകരണത്തിെൻറ എല്ലാ സീമകളും ലംഘിച്ചാണ് ഫ്ലക്സുകള്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഉയരുന്നത്. ലോകകപ്പ് കഴിയുമ്പോൾ വൻ തോതിൽ ഫ്ലക്സ് മാലിന്യം ഉണ്ടാവും. രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കാണ് ഇത് വഴിവെക്കുകയെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.