ലിവർപൂളിൽ ഉഗ്രപോരാട്ടം
text_fieldsബെർലിൻ: ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ലക്ഷ്യമിട്ട് യൂറോപ്പിലെ വമ്പന്മാർ ആദ്യപാദ പേ ാരാട്ടത്തിന് ഇന്ന് കളത്തിൽ. ഇംഗ്ലണ്ടിൽ ലിവർപൂൾ ബയേൺ മ്യൂണിക്കിനെ നേരിടുേമ്പാൾ, ബാഴ്സലോണക്ക് ഒളിമ്പിക് ലിയോണാണ് എതിരാളി.
കരുത്തിലും താരനിരയിലും ഒപ്പത്ത ിനൊപ്പമാണ് ലിവർപൂളും ബയേൺ മ്യൂണിക്കും. നാബ്റി-ലെവൻഡോവ്സ്കി-കോമാൻ സഖ്യവു മായെത്തുന്ന മ്യൂണിക്കുകാരും ഫിർമീന്യോ-സലാഹ്-മാനെ ത്രയങ്ങൾ ബൂട്ടുകെട്ടുന്ന ലിവർപൂളും ഒന്നിനൊന്നും മികച്ചത്. എന്നാൽ, കളി ആൻഫീൽഡിലാണെന്നത് യുർഗൻ ക്ലോപ്പിെൻറ സംഘത്തിന് ആവേശംപകരുന്ന കാര്യമാണ്. യൂറോപ്പിലെ ഏതു വമ്പന്മാർക്കും ആൻഫീൽഡിൽ ലിവർപൂളിനെ നേരിടുേമ്പാൾ ഒന്നു പേടിക്കണം. ആർത്തിരമ്പുന്ന ഗാലറിയെ സാക്ഷിയാക്കി ലിവർപൂൾ താരങ്ങൾ പന്തുതട്ടുേമ്പാൾ ആക്രമണത്തിന് മൂർച്ചകൂടും. ഗ്രൂപ് റൗണ്ടിൽ ലോകോത്തര താരങ്ങളാൽ നിറഞ്ഞ പി.എസ്.ജിയെ 3-2ന് തോൽപിച്ചവരാണിവർ. ബയേൺ കോച്ച് നികോ കൊവാക്കിെൻറ വാക്കുകളിൽ ആ കാര്യം നിറഞ്ഞു നിൽക്കുന്നു. ‘ലിവർപൂളിനെതിരായ മത്സരം കടുപ്പമുള്ളതായിരിക്കും. ഒാസ്ബർഗിനെതിരെ ഞങ്ങൾ 3-2ന് തിരിച്ചുവന്നപോലെ ആയിരിക്കില്ല ആൻഫീൽഡുകാരോട് ഏറ്റുമുട്ടുന്നത്’.
യൂറോപ്യൻ പോരാട്ടങ്ങളിൽ സ്വന്തം തട്ടകത്തിൽ ലിവർപൂൾ അവസാനമായി തോൽക്കുന്നത് 2014ലാണ്. പിന്നീടങ്ങോട്ട് തുടർച്ചയായ 19 മത്സരങ്ങളിൽ അടിതെറ്റിയിട്ടില്ല. ആൻഫീൽഡിലെ സ്ഥിരം മാജിക്കിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ക്ലോപ്പ്. അതേസമയം, പ്രതിരോധ നിരയിലെ നെടുന്തൂൺ വിർജിൽ വാൻഡിക് സസ്പെൻഷനിലിരിക്കുന്നത് ലിവർപൂളിന് തിരിച്ചടിയാവും. ജോൾ മാറ്റിപ്പും ഫാബീന്യോയും ആയിരിക്കും മുഖ്യ പ്രതിരോധക്കാർ.
ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്താണെങ്കിലും സീസൺ തുടക്കത്തിെല പിഴവുകൾ ബയേൺ തിരുത്തിക്കഴിഞ്ഞതാണ്. ഗോൾ മെഷീൻ റോബർട്ട് ലെവൻഡോവ്സ്കിയടക്കം മുഴുവൻ താരങ്ങളും വമ്പൻ ഫോമിലുള്ള മ്യൂണിക്കുകാർ എവേ ഗോളുകൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ്. അടുത്തകാലത്തൊന്നും ഇരുവരും നേർക്കുനേർ വന്നിട്ടില്ല. 2001ലാണ് അവസാനമായി ഇരുവരുംകളിച്ചത്. അന്ന് ലിവർപൂൾ 3-2ന് ജയിച്ചു.
കറ്റാലന്മാർ റെഡി
ഫ്രഞ്ചുകാരായ ലിയോണിെൻറ തട്ടകത്തിലാണ് മെസ്സിക്കും സംഘത്തിനും മത്സരം. നൂകാംപിലെ രണ്ടാംപാദ മത്സരത്തിന് കാത്തുനിൽക്കാതെ അവരുടെ മൈതാനത്തുെവച്ചുതന്നെ ലിയോണുകാരെ തകർക്കാനുറച്ചാണ് ബാഴ്സയിറങ്ങുന്നത്. അവസാന അഞ്ച് എവേ മത്സരങ്ങളിൽ ജയമില്ലാതെയാണ് ബാഴ്സയുടെ കുതിപ്പ്. ആറു മത്സരങ്ങളിൽ ഇതിനു മുമ്പ് ഇരുവരും നേർക്കുനേർ വന്നപ്പോൾ, നാലിലും ജയം ബാഴ്സക്കൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.