മൂന്ന് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്ന് ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ഫുട്ബാൾ പരിശീലനത്തിനുള്ള പദ്ധതിക്ക് ബ്രിട്ടീഷ് കൗൺസിൽ പൊതുവിദ്യാഭ്യാ സവകുപ്പുമായി ചേർന്ന് തുടക്കംകുറിച്ചു. ആദ്യഘട്ടമായി 288 കായികാധ്യാപകർക്ക് ഫുട് ബാൾ പരിശീലനത്തിൽ വൈദഗ്ധ്യം നൽകുന്നതിന് തുടക്കമായി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ കമ്യൂണിറ്റി എക്സ്റ്റൻഷൻ പരിപാടിയുടെ ഭാഗമായാണ് ‘പ്രീമിയർ സ്കിൽസ്’ എന്ന് പേരിട്ട ഇൗ പദ്ധതി ബ്രിട്ടീഷ് കൗൺസിൽ നടത്തുന്നത്. പദ്ധതിനടത്തിപ്പിന് പൊതുവിദ്യാഭ്യാസവകുപ്പുമായി ബ്രിട്ടീഷ് കൗൺസിൽ ധാരണപത്രം ഒപ്പുവെച്ചു. ആദ്യഘട്ടത്തിൽ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് നടപ്പാക്കുന്നത്.
മികച്ച പരിശീലനം ലഭിച്ച കായികാധ്യാപകരിലൂടെ സ്കൂളുകളിൽനിന്ന് അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ വളർത്തിയെടുക്കലാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപനം നിർവഹിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. പ്രീമിയർ സ്കിൽഡ് കോച്ച് സി.എം. ദീപക്, ഷഫീഖ് ഹസൻ ഉൾപ്പെടെ ആറ് സർട്ടിഫൈഡ് പരിശീലകരാണ് കായികാധ്യാപകരുടെ പരിശീലനത്തിന് നേതൃത്വം നൽകുക. വൈദഗ്ധ്യം ലഭിക്കുന്ന കായിക അധ്യാപകരിൽനിന്ന് മൂന്ന് ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് മികച്ച ഫുട്ബാൾ പരിശീലനം ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.