പെലെയും മറഡോണയും ബെക്കാമും ഒന്നിച്ചു; ആരോഗ്യപ്രവർത്തകർക്ക് കൈയടിച്ച് ഫുട്ബാൾ ലോകം
text_fieldsസൂറിച്ച്: കോവിഡ് 19നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച ് ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങൾ. പെലെ, ഡീഗോ മറഡോണ, റൊണാൾഡോ, ഡേവിഡ് ബെക്കാം തുടങ ്ങിയവർ അണിനിരന്ന ഫിഫയുടെ വിഡിയോയിൽ മുൻ ഇന്ത്യൻ നായകൻ ബൈച്ചൂങ് ബൂട്ടിയയും പ്രത്യക്ഷപ്പെടുന്നു.
വിവിധ രാജ്യങ്ങളിലെ ഇന്നത്തെയും പഴയ തലമുറയിലെയും ലോക ഫുട്ബാളിലെ പുരുഷ-വനിത താരങ്ങളെ അണിനിരത്തിയാണ് ഫിഫ ആരോഗ്യ പ്രവർത്തകർക്കും വളൻറിയർമാർക്കും ആദരവർപ്പിച്ചത്. ‘ഫുട്ബാൾ താരങ്ങൾ എന്ന നിലയിൽ ഞങ്ങൾ എപ്പോഴും അനുമോദനം നേടുന്നവരാണ്.
എന്നാൽ, ഈ സമയം സ്വന്തം ജീവൻപണയംവെച്ച് കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കായി കൈയടിക്കാൻ വിനിയോഗിക്കുന്നു’ -ഡേവിഡ് ബെക്കാം പറയുന്നു. ജിയാൻ ലൂയിജി ബുഫൺ, കഫു, ഫാബിയോ കന്നവാരോ, ഐകർ കസീയസ്, സിനദിൻ സിദാൻ, കാർലി ലോയ്ഡ്, മാർത തുടങ്ങി താരനിരതന്നെ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.