ബെയ്ചുങ് ബൂട്ടിയ തൃണമുൽ കോൺഗ്രസ് വിട്ടു
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫൂട്ട്ബോൾ താരം ബെയ്ചൂങ് ബൂട്ടിയ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം രാഷ്ട്രീയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചത്. തൃണമുൽ കോൺഗ്രസിെൻറ ഒൗദ്യോഗിക പദവികളിൽ നിന്നും അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്ന് ബൂട്ടിയ ട്വീറ്റ് ചെയ്തു. പാർട്ടിയുമായി യാതൊരുതരത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. ഗൂർഖാലാൻറ് പ്രക്ഷോഭങ്ങളിൽ തൃണമുൽ സർക്കാറിെൻറ നിലപാടിലുള്ള അതൃപ്തിയാണ് ബൂട്ടിയ പാർട്ടി വിടാൻ കാരണമെന്നാണ് സൂചന.
As of today I have officially resigned from the membership and all the official and political posts of All India Trinamool Congress party. I am no longer a member or associated with any political party in India. #politics pic.twitter.com/2lUxJcbUDT
— Bhaichung Bhutia (@bhaichung15) February 26, 2018
2011 ലാണ് ഫുട്ബോൾ താരം പശ്ചിമബംഗാൾ രാഷ്ട്രീയത്തിെൻറ ഭാഗമാകുന്നത്. 2013 ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബൂട്ടിയ രണ്ടു തവണ പാർട്ടി സ്ഥാനാർഥിയായി പശ്ചിമബംഗാളിൽ മത്സരിച്ചിരുന്നു. 2014 ലോക്സഭാ തെരെഞ്ഞടുപ്പിൽ ഡാർജിലിങ്ങിൽ മത്സരിച്ച ഭൂട്ടിയക്ക് ജയിക്കാനായില്ല. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുരി മണ്ഡലത്തിൽ മത്സരിച്ചു. എന്നാൽ എതിരാളിയായ സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയോട് 14,072 വോട്ടുകൾക്ക് തോൽക്കുകയായിരുന്നു.
ന്യൂഡൽഹിയിൽ ബെയ്ചുങ് ബൂട്ടിയ ഫൂട്ട്ബോൾ സ്കൂൾ എന്ന സ്പോർട്ട്സ് അക്കാദമി നടത്തിവരികയാണ്. ബൂട്ടിയയെ 2008ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.