സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബാള്‍ ടീമംഗവും മലയാളിയുമായ സി.കെ. വിനീതിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ നീക്കം. സംസ്ഥാന ഏജീസ് ഓഫിസില്‍ ഓഡിറ്ററായി ജോലി ചെയ്യുന്ന വിനീതിന് മതിയായ ഹാജരില്ലെന്നും ഏജീസിനുവേണ്ടി പ്രധാന ടൂർണമെൻറിൽ പങ്കെടുത്തില്ലെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടാന്‍ നീക്കം നടക്കുന്നത്. കത്ത് ഉടൻ താരത്തിന് കൈമാറിയേക്കുമെന്നാണ് സൂചന. 2012ല്‍ ദേശീയ ടീമില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് സ്പോർട്സ് ക്വാട്ടയിൽ വിനീതിന് ഏജീസ് ഓഫിസില്‍ ഓഡിറ്റര്‍ റാങ്കില്‍ നിയമനം ലഭിച്ചത്. തുടർന്ന് രണ്ടുവർഷത്തെ അവധിയെടുത്ത് വിനീത് ഐ ലീഗിൽ പ്രയാഗ് യുനൈറ്റഡിന് കളിക്കാൻ പോയി. ഇതിനിടെ ഏജീസിെൻറ പ്രധാന ടൂർണമെൻറുകളിലൊന്നിലും വിനീത് കളിച്ചില്ലെന്ന് ഏജീസ് അധികൃതർ പറയുന്നു. പ്രബേഷൻ പിരീഡിൽ ആറുമാസം നിർബന്ധമായി ജോലിക്കെത്തണമെന്ന നിർദേശവും അനുസരിച്ചില്ല. ഇതുസംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും ലഭിച്ചില്ല.
സാധാരണഗതിയിൽ രാജ്യത്തിനുവേണ്ടി കളിക്കുന്ന താരങ്ങൾക്ക് അവധി നൽകാറുണ്ട്. എന്നാൽ ഇക്കാലയളവിലൊന്നും വിനീത് ഇന്ത്യക്ക് കളിച്ചിട്ടില്ല. പകരം അവധിക്ക് അപേക്ഷിക്കാതെ കേരള ബ്ലാസ്റ്റേഴ്സിനും ബാംഗ്ലൂർ എഫ്.സിക്കും വേണ്ടി വിനീത് കളിച്ചതാണ് പുറത്താക്കലിലേക്കെത്തിയത്. പുറത്താക്കലുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സി.കെ. വിനീത് പ്രതികരിച്ചു. ജോലി ചെയ്യാനല്ല കളിക്കാനാണ് ഏജീസിൽ ചേർന്നത്. സ്പോര്‍ട്സ് േക്വാട്ടയില്‍ ജോലി ലഭിച്ചിട്ടും കളിക്കാന്‍ വിടുന്നില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും വിനീത് ചോദിക്കുന്നു. ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ വിനീത് ഇപ്പോള്‍ ഫെഡറേഷന്‍സ് കപ്പിനായി കട്ടക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.