കാമറൂണിെൻറയും ബാഴ്സലോണയുടെയും ഇതിഹാസ താരം എറ്റൂ ബൂട്ടഴിച്ചു
text_fieldsലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ച കാമറൂണിെൻറ ഇതിഹാസ താരം സാമുവൽ എറ്റൂ ബൂട്ടഴിച്ചു. 22 വർഷം നീണ്ട ഫുട്ബാൾ കരിയറിനൊടുവിലാണ് പടിയിറക്കം. 1997 റ യൽ മഡ്രിഡിലൂടെ തുടങ്ങിയ ക്ലബ് ജീവിതത്തിൽ ബാഴ്സലോണ, ഇൻറർ മിലാൻ, ചെൽസി തുടങ്ങിയ സൂപ്പർ ക്ലബുകളുടെ ഗോളടി യന്ത്രമായി വിലസിയ എറ്റൂ ഖത്തർ സ്പോർട്സ് ക്ലബിലൂടെയാ ണ് 38ാം വയസ്സിൽ കളി മതിയാക്കുന്നത്. ഇക്കാലം കൊണ്ട് 14 ക്ലബുകൾക്കായി ബൂട്ടുകെട്ടി 600ലേറെ മത്സരങ്ങൾ കളിച്ചു. കാമറൂണിനായി 118 മത്സരങ്ങളിൽ 56 ഗോളും നേടി. ഇൻസ്റ്റഗ്രാമിൽ ഫോേട്ടാക്കൊപ്പം ഒറ്റവരി സന്ദേശത്തിലാണ് വിരമിക്കൽ അറിയിച്ചത്. ‘അവസാനിച്ചു. ഇനി പുതിയ വെല്ലുവിളികളിലേക്ക്. എല്ലാവർക്കും നന്ദി, സ്നേഹം’ -ഇതായിരുന്നു എറ്റൂവിെൻറ സന്ദേശം.
കുഞ്ഞു നാളിൽ ഫുട്ബാൾ മിടുക്ക് പ്രദർശിപ്പിച്ച എറ്റൂ 15ാം വയസ്സിൽതന്നെ റയൽ മഡ്രിഡ് യൂത്ത് അക്കാദമിയിലെത്തിയതാണ് (1997) വഴിത്തിരിവായത്. 16ാം വയസ്സിൽ കാമറൂൺ ദേശീയ ടീമിൽ ഇടം പിടിച്ച താരം അവരുടെ എക്കാലത്തെയും മികച്ച ഫുട്ബാളറായി പേരെടുത്തു. പിന്നെ 2014 വരെ കാമറൂണിെൻറ തലയെടുപ്പായി മുന്നേറ്റത്തിൽ എറ്റൂവുണ്ടായിരുന്നു. 2000 ഒളിമ്പിക്സ് സ്വർണവും രണ്ടു തവണ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടവും രാജ്യത്തിന് സമ്മാനിച്ച താരം, നാലു തവണ ആഫ്രിക്കൻ ഫുട്ബാളർ പുരസ്കാരത്തിന് അർഹനായി.
റയലിനൊപ്പമാണ് ക്ലബ് കരിയർ തുടങ്ങിയതെങ്കിലും മൂന്നു മത്സരത്തിൽ മാത്രമേ കളിക്കാനായുള്ളൂ. ആദ്യ വർഷങ്ങളിൽ വായ്പാടിസ്ഥാനത്തിൽ മറ്റു ക്ലബുകളിൽ കളിച്ച താരം 2000 മുതൽ നാലു സീസണിൽ മയോർക്കയിൽ പന്തു തട്ടി. 2004ലായിരുന്നു ബാഴ്സലോണയിലേക്ക് കൂടുമാറിയത്. പിന്നെ അഞ്ചുവർഷം കാറ്റലോണിയൻ സംഘത്തിെൻറ സൂപ്പർ സ്ട്രൈക്കറായി. 144 കളിയിൽ 108 ഗോളുകൾ. മൂന്ന് ലാ ലിഗയും രണ്ട് ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ എട്ട് കിരീടങ്ങൾ. പിന്നാലെ ഇൻറർ മിലാൻ (2009-11, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, സീരി ‘എ’ കിരീടങ്ങൾ), അൻഷി മഖച്കാല (2011-13), ചെൽസി (2013-14), എവർട്ടൻ (2014-15) ക്ലബുകൾക്കായി പന്തു തട്ടി. സാംദോറിയ, രണ്ട് തുർക്കി ക്ലബുകൾ എന്നിവയിൽകൂടി കളിച്ച ശേഷം 2018ലാണ് ഖത്തറിലെത്തുന്നത്.
ബാഴ്സലോണയിൽ റൊണാൾഡീന്യോക്കൊപ്പം ബാഴ്സയുടെ ആക്രമണത്തിലെ എൻജിനായി മാറിയ കാലമായിരുന്നു എറ്റൂവിെൻറ കരിയറിലെ മികച്ച നാളുകൾ. തുടർച്ചയായി ലാ ലിഗ കിരീടവും, 2006 ചാമ്പ്യൻസ് ലീഗ് കിരീടവും നിർണായകമായി. 2009ൽ പെപ് ഗ്വാർഡിയോളയുടെ ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ട്രിപ്ൾ നേട്ടത്തിലും കാമറൂൺ പരിചയസമ്പത്തിന് കൃത്യമായ ഇടമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.