Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്​ബാളർ കാലിയ...

ഫുട്​ബാളർ കാലിയ ​കുലോതുംഗൻ അപകടത്തിൽ മരിച്ചു

text_fields
bookmark_border
ഫുട്​ബാളർ കാലിയ ​കുലോതുംഗൻ അപകടത്തിൽ മരിച്ചു
cancel

തഞ്ചാവൂർ: മുൻ തമിഴ്​നാട്​ ക്യാപ്​റ്റനും ഇൗസ്​റ്റ്​ബംഗാൾ, മോഹൻബഗാൻ ക്ലബുകളുടെ മധ്യനിര താരവുമായിരുന്ന കാലിയ കുലോതുംഗൻ വാഹനാപകടത്തിൽ മരിച്ചു. സ്വന്തംനാടായ തഞ്ചാവൂരിൽ വെള്ളിയാഴ്​ച നടന്ന ബൈക്ക്​ അപകടത്തിൽ പരിക്കേറ്റ കുലോതുംഗൻ ആശുപത്രിയിൽ മരിക്കുകയായിരുന്നു. 1973ൽ സന്തോഷ്​ ട്രോഫി കിരീടം നേടിയ കേരള ടീം അംഗവും ഫാക്​ട്​ ആലുവയുടെ കളിക്കാരനുമായ തമിഴ്​നാട്​ സ്വദേശി ആർ.കാലിയ പെരുമാളി​​െൻറ മകനാണ്​. അച്ഛ​​െൻറ വഴിയെ കാൽപ്പന്തിൽ പ്രതിഭതെളിയിച്ച കുലോതുംഗൻ രാജ്യത്തെ പ്രമുഖ ക്ലബുകളിലൂടെ തമിഴ്​നാടി​​െൻറ മികച്ച ഫുട്​ബാളറായി മാറി. 43ാം വയസ്സിൽ അകാലത്തിൽ പൊലിഞ്ഞ പിതാവിനെ മരണത്തിലും പിന്തുടരു​േമ്പാൾ കുലോതുംഗന്​ 40 വയസ്സായിരുന്നു​ പ്രായം.

 ഉയരക്കുറവിനെ അതിവേഗ നീക്കങ്ങൾകൊണ്ട്​ മറികടന്ന പ്രതിഭ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയി​ട്ടില്ലെങ്കിലും കൊൽക്കത്തയിലെയും കേരളത്തിലെയും ആരാധകർക്ക്​ പ്രിയപ്പെട്ടവനായിരുന്നു. 2000 എഫ്​.സി കൊച്ചി​​െൻറ അതിഥി താരമായെത്തി ഗോളടിച്ചു കൂട്ടിയാണ്​ കുലോതുംഗൻ ശ്രദ്ധനേടുന്നത്​. കേരള ക്ലബിനായി കളിച്ച ഏതാനും മത്സരങ്ങൾകൊണ്ട്​ കൊൽക്കത്ത ക്ലബുകളുടെ കണ്ണിൽ ഇടംപിടിച്ച താരം, 2002ൽ ഇൗസ്​റ്റ്​ ബംഗാളി​​െൻറ പടയണിയിലെത്തി. സൂപ്പർതാരങ്ങളും ഒരുപിടികിരീടങ്ങളും പിറന്ന കാലമായിരുന്നു അത്​.

2003ൽ ആസിയാൻ ക്ലബ്​ ചാമ്പ്യൻഷിപ്​ കിരീടം, 2003, ’04 സീസണിൽ ദേശീയ ലീഗ്​ കിരീടം എന്നിവയിൽ കുലോതുംഗൻ ടീമിലെ നിർണായക സാന്നിധ്യമായി. മൂന്നു വർഷത്തിനുശേഷം 2005ൽ മുഹമ്മദൻസിലെത്തി. രണ്ടുവർഷം അവിടെയും പന്തു തട്ടി. ശേഷം മുംബൈ എഫ്​.സിയിൽ കളിച്ചശേഷം, 2009ൽ വീണ്ടും കൊൽക്കത്തയിലെത്തിയപ്പോൾ മോഹൻ ബഗാനിലാണ്​ ചേക്കേറിയത്​. കൊൽക്കത്തയിലെ മൂന്ന്​ പ്രമുഖ ക്ലബുകളിലും കളിച്ച അപൂർവ താരങ്ങളിൽ ഒരാളെന്ന സവിശേഷതക്കുടമയായിരുന്നു കുലോതുംഗൻ. തുടർന്ന്​ അച്ഛ​​െൻറ വേരുകൾ തേടി കേരളത്തി​ലെത്തി വിവാ കേരളക്കായി രണ്ടു വർഷം കളിച്ചു. 2012ൽ ഭവാനിപൂർ എഫ്​.സിയിലേക്ക്​ കൂടുമാറിയ താരം പിന്നീട്​ രണ്ടാം ഡിവിഷൻ ​െഎ ലീഗിലുണ്ടായിരുന്നു. സജീവ ഫുട്​ബാൾ അവസാനിപ്പിക്കാനുള്ള ചിന്തകൾക്കിടെയാണ്​ മരണമെത്തുന്നത്​. 

ബൈച്ചുങ്​ ബൂട്ടിയ, മികെ ഒകോരോ, ക്രിസ്​റ്റ്യാനോ ജൂനിയർ, രാമൻ വിജയൻ എന്നിവർക്കൊപ്പം 2000ത്തി​​െൻറ തുടക്കത്തിൽ ഇന്ത്യൻ ക്ലബ്​ ഫുട്​ബാളിലെ മികച്ച മുന്നേറ്റ നിരക്കാരനായി പേരെടുത്തു. 2009ൽ സന്തോഷ്​ ട്രോഫി ഫുട്​ബാളിന്​ ചെന്നൈ വേദിയായപ്പോൾ ആതിഥേയ ടീമി​​െൻറ നായകവേഷത്തിലായിരുന്നു കുലോതുംഗൻ. ടീമിനെ സെമി ഫൈനലിൽ എത്തിച്ചെങ്കിലും ഗോവയോട്​ കീഴടങ്ങി. അകാലത്തിൽ പൊലിഞ്ഞ താരത്തി​ന്​ ഇന്ത്യൻ ഫുട്​ബാൾ ലോകം ആദരാഞ്​ജലി അർപ്പിച്ചു. ഇന്ത്യൻ ക്യാപ്​റ്റൻ സുനിൽ ​േഛത്രി, മലയാളി താരം സി.കെ. വിനീത്​ ഉൾപ്പെടെയുള്ളവർ ട്വിറ്ററിലൂടെ ദുഃഖം പങ്കുവെച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:east bengalfootball playersports newsKalia KulothunganMumbai FC
News Summary - Former East Bengal player Kalia Kulothungan passes away- Sports news
Next Story