സർദാർ സിങ് വിരമിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ അമരക്കാരൻ സർദാർ സിങ് വിരമിച്ചു. മുൻ ക്യാപ്റ്റനും 12 വർഷക്കാലം ദേശീയ ടീമിെൻറ പ്രതിരോധത്തിലും മധ്യനിരയിലും ഉയർന്നുനിന്ന സർദാർ സിങ് ഏഷ്യൻ ഗെയിംസിലെ വെങ്കല നേട്ടത്തിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ‘‘രാജ്യാന്തര ഹോക്കിയിൽ നിന്നും വിരമിക്കുകയാണ്. കഴിഞ്ഞ 12 വർഷം വേണ്ടത്ര കളിച്ചു. ഇനി പുതുതലമുറക്ക് വഴിമാറണം’’ --സർദാർ സിങ് പറഞ്ഞു.
അടുത്തമാസം നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ദേശീയ ക്യാമ്പിലേക്ക് 25 അംഗ സംഘത്തിൽനിന്നും സർദാർ സിങ്ങിനെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കൽ തീരുമാനം. കളി മതിയാക്കാൻ നേരത്തെ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് ടീമിൽനിന്നും ഒഴിവായതെന്നും സർദാർ പഞ്ഞു. 2006ൽ പാകിസ്താനെതിരായിരുന്നു സർദാറിെൻറ അരങ്ങേറ്റം. 350 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരം, നീണ്ട എട്ടുവർഷം ദേശീയ ടീം ക്യാപ്റ്റനായിരുന്നു. 22ാം വയസ്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനായാണ് സ്ഥാനമേറ്റത്.
അർജുന അവാർഡ്, പത്മശ്രീ പുരസ്കാരങ്ങൾ നേടുകയും, രണ്ട് ഒളിമ്പിക്സിൽ കളിക്കുകയും ചെയ്തു. രണ്ട് ഏഷ്യാകപ്പ് (2007, 2017), ഏഷ്യൻ ഗെയിംസ് (2014) സ്വർണങ്ങളിൽ ടീമിെൻറ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.