മുൻ ഇന്ത്യൻതാരം അശോക് ചാറ്റർജി അന്തരിച്ചു
text_fieldsകൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബാൾതാരം അശോക് ചാറ്റർജി (78) അന്തരിച്ചു. 1965, 1966 മെർദേക കപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. മെർദേക കപ്പിൽ ജപ്പാനെതിരായ മത്സരത്തിലൂടെയാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 30 മത്സരങ്ങളിൽ ദേശീയ ടീം ജഴ്സിയണിഞ്ഞു. 10 ഗോളുകൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു.
1966 ബാങ്കോക് ഏഷ്യൻ ഗെയിംസ്, 1967 ഏഷ്യാകപ്പ് യോഗ്യതാ റൗണ്ട് എന്നിവയിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനിലൂടെയായിരുന്നു വരവ്. ജൂനിയർ ടീമിൽ കളിച്ചു തുടങ്ങിയ അശോക് ചാറ്റർജി, വൈകാതെ സീനിയർ ടീമിെൻറ മധ്യനിരയുടെ പടനായകനായി.
1962 മുതൽ 68 വരെ ബഗാനായി കളിച്ച് 85 ഗോളുകൾ നേടി. കൊൽക്കത്ത ലീഗ്, ഐ.എഫ്.എ ഷീൽഡ്, ഡ്യൂറൻറ് കപ്പ്, റോവേഴ്സ് കപ്പ് കിരീടവിജയങ്ങളിലൂടെ ബഗാെൻറ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി. 1969-71ൽ ഇൗസ്റ്റ് ബംഗാളിനായി കളിച്ചും കിരീടനേട്ടം ആവർത്തിച്ചു. തുടർന്ന്, 1972 സീസണിൽ ബഗാനിൽ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.