ഫുട്ബാളിനെ സ്നേഹിക്കുമ്പോൾ വോളിബാളിനെ സർക്കാർ മറക്കരുത് -ടോം ജോസഫ്
text_fieldsകോഴിക്കോട്: വോളിബാളിനെതിരായ സംസ്ഥാന സർക്കാറിന്‍റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് മലയാളി താരവും മുൻ ഇന്ത്യൻ നായകനുമായ ടോം ജോസഫ്. സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്ബാൾ ടീമിന് ഏപ്രിൽ ആറിന് സർക്കാറിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സ്വീകരണം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ടോം ജോസഫ് രംഗത്തെത്തിയത്. ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ കിരീടം ചൂടിയ വോളിബാൾ ടീം കേരളത്തിലുണ്ടെന്നും ഫുട്ബാൾ ടീമിന് സ്വീകരണം നൽകുമ്പോൾ അക്കാര്യം മറക്കരുതെന്നും ടോം ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അധികാരികളെ മറക്കരുത്.
വോളിബോളിൽ അടുത്തിടെ ദേശീയ തലത്തിൽ രണ്ട് ചമ്പ്യൻഷിപ്പിൽ വിജയിച്ച ഒരു ടീമുണ്ട്.
അതേ നമ്മുടെ കേര ഇത്തിൽ നിന്ന് തന്നെ.
സ്വീകരണം അവർക്കുമാകാം.
അത്യാധുനീക സൗകര്യങ്ങളില്ലാത്ത നാട്ടിൻ പുറങ്ങളിലെ കളി മൈതാനങ്ങളിലേക്ക് നോക്കു.
നല്ല മിടുക്കരായ കളിക്കാരുണ്ടവിടെ.
അവരെ പ്രോത്സാഹിപ്പിക്കാൻ, കളി കാണാൻ നിറഞ്ഞ ഗാലറിയും.
നാഷണൽ ചാമ്പ്യൻഷിപ്പ് ഇങ്ങ് കോഴിക്കോട് നടന്നപ്പോൾ കണ്ടില്ലേ നിങ്ങൾ ആ നിറഞ്ഞ ഗ്യാലറിയെ.
വിവേചനമരുത് ഭരണ കൂടമേ.
വോളിബോൾ കളിക്കാരും കളിക്കാർ തന്നെയാണ്.
അവർ ജയിച്ചതും കളിച്ചു തന്നെയാണ്.
മികച്ച ടീമുകളോട് പൊരുതി നേടിയത്.
സ്വീകരണമൊരുക്കുമ്പോൾ എല്ലാം ഓർമ വേണം.
കേരളത്തിന്റെ പെരുമ ദേശീയതലത്തിലും, രാജ്യാന്തര തലത്തിലുമൊക്കെ എത്തിച്ചവരാണ്,
എത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ് ദേശീയ ചാമ്പ്യൻഷിപ്പും ഫെഡറേഷൻ കപ്പും നേടിയ കേരള വോളി ടീം.
ആവർത്തിക്കുന്നു. ചിലതിനോടുള്ള ഈ വിവേചനം ശരിയല്ല. ഒട്ടും ശരിയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.