ലോകകപ്പ് നായകൻ, അഭയാർഥി, ഡ്രൈവർ; ഹകൻ സൂകറിന്റെ വേഷപ്പകർച്ചകൾ
text_fieldsഒരു ദേശീയ നായകനിൽ നിന്ന്, രാഷ്ട്ര നായകനാവാനുള്ള മോഹങ്ങൾക്കിടെ കൈവിട്ടുപോയതാ ണ് ഹകൻ സൂകറിെൻറ ജീവിതം. തുർക്കി യുവത ഏറെക്കാലം ആഘോഷിച്ച സൂപ്പർ ഹീറോ ഇന്ന് രാജ് യമില്ലാത്തവനായി മറ്റൊരു നാട്ടിൽ അഭയാർഥിയായി. ദൈനംദിന െചലവിനായി ഡ്രൈവറും പുസ് തകവിൽപനക്കാരനും മുതൽ ഹോട്ടൽ നടത്തിപ്പുകാരൻ വരെയായി. അഭയാർഥി ജീവിതം നാലു വർ ഷം പിന്നിടുേമ്പാൾ തെൻറ നിരപരാധിത്വം ലോകത്തോട് വിളിച്ചുപറയുകയാണ് സൂകർ.
1987 മുതൽ 2008 വരെ നീണ്ട വർണാഭമായ ഫുട്ബാൾ കരിയറിെൻറ തിളക്കവുമായി രാഷ്ട്രീയ കളത്തിലിറങ്ങിയേതാടെയാണ് സൂകറിന് പിഴക്കുന്നത്. തുർക്കി, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വമ്പൻ ക്ലബുകൾക്കായി പന്തു തട്ടുകയും, ദേശീയ ടീമിനായി 15 വർഷം 112 മത്സരങ്ങൾ കളിച്ച് 51 ഗോളടിക്കുകയും ചെയ്ത സൂകറായിരുന്നു ഒരുകാലത്ത് രാജ്യത്തെ ഏറ്റവും പ്രശസ്തൻ. സജീവ ഫുട്ബാളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 2011ൽ അദ്ദേഹം പ്രസിഡൻറ് ത്വയ്യിബ് ഉർദുഗാെൻറ ‘അക് പാർട്ടി’യുടെ പാർലമെൻറ് അംഗമായി.
എന്നാൽ, 2013ൽ ഉർദുഗാൻ ഭരണകൂടത്തിനെതിരെ അഴിമതി ആരോപണമുയർന്നതോടെ പാർലമെൻറ് അംഗത്വം രാജിവെച്ച സൂകർ പ്രസിഡൻറിെൻറ നോട്ടപ്പുള്ളിയുമായി. രാഷ്ട്രീയ എതിരാളിയായ ഫത്ഹുല്ല ഗുലെൻറ നേതൃത്വത്തിലുള്ള സ്കൂളുകൾ ഉർദുഗാൻ അടച്ചുപൂട്ടിയതിനെ പരസ്യമായി വിമർശിച്ചതോടെ സൂകറിനെതിരെ കേസും അറസ്റ്റുമായി. ഇതോടെയാണ് 2015ൽ താരം രാജ്യം വിടുന്നതും അമേരിക്കയിൽ അഭയാർഥിയാവുന്നതും.
2016ൽ തുർക്കിയിൽ നടന്ന പട്ടാള അട്ടിമറിയിൽ സൂകറിനെയും പ്രതിചേർത്തതോടെ മാതൃരാജ്യത്തേക്കുള്ള തിരിച്ചുവരവും അസാധ്യമായി. പഴയ സൂപ്പർതാരത്തിെൻറ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും സ്വത്തുകൾ കണ്ടുകെട്ടുകയും ചെയ്ത സർക്കാർ മാതാപിതാക്കളെ തടങ്കലിലുമാക്കി.
‘‘ഞാൻ തീർത്തും പാപ്പരായി. ലോകത്ത് ഇനിയൊന്നും എേൻറതായില്ല. എല്ലാം ഉർദുഗാൻ നശിപ്പിച്ചു. എെൻറ സ്വാതന്ത്ര്യവും ജോലിയും ജീവിതവുമെല്ലാം അദ്ദേഹം തട്ടിയെടുത്തു’’- ഹകൻ സൂകർ പറയുന്നു. ‘‘എെൻറ രാജ്യവും എനിക്ക് നഷ്ടമായി. പ്രസിഡൻറുമായി തെറ്റിയതോടെ നിരന്തരം വധഭീഷണി നേരിടുന്നു. അമേരിക്കയിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കടയും ആക്രമിക്കപ്പെട്ടു. മക്കളും അപമാനിക്കപ്പെടുന്നു. ഇപ്പോൾ ഉബർ കാർ ഡ്രൈവറായും പുസ്തക വിൽപന നടത്തിയുമെല്ലാമാണ് ജീവിക്കുന്നത്’’ -സുവർണ പാദുകംകൊണ്ട് കാൽപന്ത് ലോകത്തെ കോരിത്തരിപ്പിച്ച പഴയ നായകൻ നെടുവീർപ്പിടുന്നു.
‘‘അവർ എന്നെ തീവ്രവാദിയും രാജ്യത്തെ ഒറ്റുകൊടുക്കപ്പെട്ടവനുമായാണ് ചിത്രീകരിക്കുന്നത്. പക്ഷേ, എെൻറ രാജ്യം എനിക്ക് പ്രിയപ്പെട്ടതാണ്. അവരുടെ ആരോപണങ്ങൾക്കൊന്നും തെളിവ് പോലുമില്ല’’- സൂകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.