ബെൽജിയം കുതിപ്പ് അവസാനിച്ചു; ഉംറ്റിറ്റിയിലൂടെ ഫ്രാൻസ് ഫൈനലിൽ
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: ബെൽജിയത്തിെൻറ കുതിപ്പിന് ഒടുവിൽ ഫ്രാൻസ് തടയിട്ടു. സുന്ദരമായ കളിയുമായി റഷ്യയിൽ കളംനിറഞ്ഞ ബെൽജിയത്തിനെ അതിലും മനോഹരമായ കളിയുമായി നിഷ്പ്രഭമാക്കിയ ഫ്രാൻസ് നിര ഏകപക്ഷീയമായ ഒരു ഗോൾ വിജയവുമായി ഫൈനലിൽ കടന്നു. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി വിജയികളെ ഞായറാഴ്ച മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസ് നേരിടും. ഫ്രാൻസിെൻറ മൂന്നാം ഫൈനൽ പ്രവേശനമാണിത്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 51ാം മിനിറ്റിൽ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയാണ് തകർപ്പൻ ഹെഡറിലൂടെ ഫ്രാൻസിെൻറ വിജയഗോൾ നേടിയത്. കൂടുതൽ ഗോളുകൾ പിറന്നില്ലെങ്കിലും മുഴുവൻ സമയവും ഇരുഗോൾമുഖത്തും പന്ത് കയറിയിറങ്ങിയ മത്സരം ലോകകപ്പ് സെമി ഫൈനലിെൻറ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു. ലോകോത്തര ഗോൾകീപ്പർമാരായ ഫ്രാൻസിെൻറ ഹ്യൂഗോ ലോറിസിനും ബെൽജിയത്തിെൻറ തിബോ കൂർേട്ടാക്കും വിശ്രമിക്കാൻ അവസരം ലഭിക്കാത്ത മത്സരം.
ഫ്രഞ്ച് നിരയിൽ അതിവേഗക്കാരനായ കെയ്ലിൻ എംബാപെയും കൗശലക്കാരൻ അേൻറായിൻ ഗ്രീസ്മാനും തിളങ്ങിയപ്പോൾ ഒലിവർ ജിറൂഡ് അവസരങ്ങൾ നിരവധി നഷ്ടപ്പെടുത്തി. ബെൽജിയം അണിയിൽ മുൻ മത്സരങ്ങളിൽ തിളങ്ങിയ റൊമേലു ലുകാകുവും കെവിൻ ഡിബ്രൂയ്നും മങ്ങിയപ്പോൾ ഏഡൻ ഹസാഡും പകരക്കാരനായി ഇറങ്ങിയ ഡ്രെയ്സ് മെർടൻസുമാണ് പൊരാട്ടം നയിച്ചത്.
ഇരുടീമുകളും ഒാരോ മാറ്റങ്ങളുമായാണ് നിർണായക പോരിനിറങ്ങിയത്. ഫ്രഞ്ച് നിരയിൽ സസ്പെൻഷൻ കഴിഞ്ഞ് ബ്ലെയ്സ് മത്യൂഡി തിരിച്ചെത്തിയപ്പോൾ കോറൻറീൻ ടോളിസോ ഫസ്റ്റ് ഇലവനിൽ നിന്ന് പുറത്തായി. ബെൽജിയം നിരയിൽ സസ്പെൻഷനിലായ തോമസ് മുനിയറിന് പകരം ടൂർണമെൻറിലാദ്യമായി മൂസ ഡെംബലെയാണ് കളത്തിലിറങ്ങിയത്. അതോടെ ഇതുവരെ അവലംബിച്ച മൂന്ന് ഡിഫൻറർമാരടങ്ങിയ ഫോർമേഷനിലും കോച്ച് റോബർേട്ടാ മാർട്ടിനെസ് മാറ്റംവരുത്തി.
- 4-2-3-1 ഫോർമേഷനായിരുന്നു ടീം അണിനിരന്നത്. ഇരുനിരകളും അതിവേഗതയിലാണ് കളി തുടങ്ങിയതെങ്കിലും ആദ്യ പത്ത് മിനിറ്റിൽ ഇരുഗോളിമാരും കാര്യമായി പരീക്ഷിക്കപ്പെട്ടില്ല.
- മിനിറ്റ്: അതിവേഗ പ്രത്യാക്രമണത്തിൽ ഡെംബലെയെ മറികടന്ന് മുന്നേറിയ പോഗ്ബ നൽകിയ ത്രൂപാസിൽ എംബാപെ എത്തിപ്പിടിക്കുംമുമ്പ് കയറിയെത്തി കോർേട്ടാ അപകടമൊഴിവാക്കി.
- മിനിറ്റ്: ഡിബ്രൂയ്െൻറ പാസിൽ ഹസാഡിെൻറ ഇടങ്കാലൻ ഷോട്ട് ലോറിസിനെ മറികടന്നെങ്കിലും പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി.
- മിനിറ്റ്: മത്യൂഡിയുടെ കരുത്തുറ്റ ഷോട്ട് കോർേട്ടാ സേവ് ചെയ്തു.
- മിനിറ്റ്: ഇടത്തുനിന്ന് കട്ട് ചെയ്ത് കയറിവന്ന ഹസാഡിെൻറ ഷോട്ട് വരാെൻറ കാലിൽ തട്ടി പുറത്തേക്ക്.
- മിനിറ്റ്: ലോറിസ് ഫ്രാൻസിെൻറ രക്ഷക്കെത്തിയ നിമിഷം. ചാഡ്ലിയുടെ കോർണറിൽ ആൽഡർവിയറൾഡിെൻറ ഷോട്ട് ഗംഭീര സേവുമായി ലോറിസ് തട്ടിയകറ്റി.
- മിനിറ്റ്: ഫ്രീകിക്കിൽ ഗ്രീസ്മാൻ തട്ടിക്കൊടുത്ത പന്ത് പാവർഡ് ക്രോസ് ചെയ്തപ്പോൾ ജിറൂഡിെൻറ തന്ത്രപരമായ ഹെഡർ പോസ്റ്റിനരികിലൂടെ പുറത്തേക്ക്.
- മിനിറ്റ്: ഗ്രീസ്മാെൻറ മനോഹര പാസിൽ എംബാപെയുടെ സെൻറർ. എന്നാൽ, ജിറൂഡിെൻറ ഫസ്റ്റ് ടൈം ഷോട്ട് ലക്ഷ്യത്തിലേക്കെത്തിയില്ല.
- മിനിറ്റ്: എംബാപെയുടെ ഫ്ലിക്കിൽ വലതുവിങ്ങിൽനിന്ന് പാവർഡിെൻറ ഷോട്ട് ഗോൾലക്ഷ്യമാക്കിയുള്ളതായിരുന്നുവെങ്കിലും കോർേട്ടായുടെ നീട്ടിയ കാലുകൾ ബെൽജിയത്തെ രക്ഷിച്ചു.
- +1 മിനിറ്റ്: ഡിബ്രൂയ്െൻറ ക്രോസ് ഫ്രഞ്ച് ബോക്സിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും ലുകാകുവിെൻറ ദേഹത്ത് തട്ടി ലക്ഷ്യത്തിൽ നിന്നകന്നു.
- മിനിറ്റ്: വിറ്റ്സലിെൻറ ക്രോസിൽ ലുകാകുവിെൻറ ഹെഡർ ബാറിന് മുകളിലൂടെ.
- രണ്ടാം പകുതിക്ക് ആറ് മിനിറ്റ് പ്രായമായപ്പോൾ അനിവാര്യമായ ഗോൾ എത്തി. വലതുഭാഗത്തുനിന്നുള്ള ഗ്രീസ്മാെൻറ കോർണറിൽ ഒപ്പംചാടിയ ഫെല്ലീനിക്ക് പിടികൊടുക്കാതെ ഉയർന്ന ഉംറ്റിറ്റിയുടെ തകർപ്പൻ ഹെഡർ. ഫസ്റ്റ് പോസ്റ്റിൽ കോർേട്ടാക്ക് പിടികൊടുക്കാതെ പന്ത് വലയിൽ കയറി.
- മിനിറ്റ്: മനോഹരമായ നീക്കത്തിൽ എംബാപെയുടെ ബാക്ക്ഹീൽ. പക്ഷേ പന്ത് ജിറൂഡിന് കിട്ടുംമുമ്പ് ഒാടിയെത്തിയ കോർേട്ടാ അപകടമൊഴിവാക്കി.
- മിനിറ്റ്: മിഡ്ഫീൽഡർ ഡെംബലെക്ക് പകരം സ്ട്രൈക്കർ ഡ്രെയ്സ് മെർടൻസ് കളത്തിൽ. മാർട്ടിനസിെൻറ ആക്രമണോത്സുക സബ്സ്റ്റിറ്റ്യൂഷൻ.
- മിനിറ്റ്: ഇറങ്ങിയ ഉടൻ വലതുവിങ്ങിൽനിന്നുള്ള മെർടൻസിെൻറ ക്രോസ് ഫ്രഞ്ച് ഗോൾമുഖത്തുണ്ടാക്കിയ ആശയക്കുഴപ്പത്തിനിടെ ഡിബ്രൂയ്ൻ ഷോട്ടുതിർക്കാൻ ശ്രമിച്ചെങ്കിലും കണക്ഷൻ കിട്ടിയില്ല.
- മിനിറ്റ്: വലതുവിങ്ങിൽനിന്നുള്ള മെർടൻസിെൻറ ക്രോസിൽ ഫെല്ലീനിയുടെ കരുത്തുറ്റ ഹെഡർ പോസ്റ്റിനരികിലൂടെ പാഞ്ഞു.
-
- മിനിറ്റ്: വരാനെ ഒഴിവാക്കി വിറ്റ്സലിെൻറ ഷോട്ട് ലോറിസ് തട്ടിയകറ്റി.
- +3 മിനിറ്റ്: ഗ്രീസ്മാെൻറ താഴ്ന്നുവന്ന ഷോട്ട് കോർേട്ടാ തടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.