സുവർണ തലമുറകൾ നേർക്കുനേർ
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: നിലവിലെ ജേതാക്കളായ ജർമനിയും അഞ്ച് വട്ടം ലോകചാമ്പ്യന്മാരായ ബ്രസീലും കരുത്തരായ അർജൻറീനയും സ്പെയിനുമൊക്കെ മുട്ടുമടക്കിയ ലോകകപ്പിൽ ആരാധകരുടെ മനംകവർന്ന രണ്ടു ടീമുകൾ സെമി ഫൈനലിൽ അണിനിരക്കുേമ്പാൾ ജയം ആർക്കൊപ്പമാവും? കാൽപന്തുകൊണ്ട് കളിക്കളത്തിൽ കവിത രചിക്കുന്ന പ്രതിഭകൾ ഏറെയുള്ള ഫ്രാൻസും ബെൽജിയവും സെൻറ് പീറ്റേഴ്സ്ബർഗിലെ കളിത്തട്ടിൽ മാറ്റുരക്കുേമ്പാൾ ‘സുവർണ തലമുറ’യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നിന് മാത്രമേ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറാനാവൂ.
അർജൻറീനയെയും ഉറുഗ്വായ്യെയും മറികടന്നെത്തുന്ന ഫ്രാൻസും ബ്രസീലിനെ വീഴ്ത്തിയെത്തുന്ന ബെൽജിയവും കൊമ്പുകോർക്കുേമ്പാൾ പോരാട്ടം പൊടിപാറും. ലാറ്റിനമേരിക്കൻ വമ്പന്മാരുടെ ചിറക രിഞ്ഞെത്തുന്ന യൂറോപ്യൻ കരുത്തരുടെ പോരാണിത്. പ്രതിഭയും യുവത്വവും സമ്മേളിക്കുന്ന സംഘങ്ങളാണ് രണ്ടും. കഴിഞ്ഞ വർഷങ്ങളിൽ യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ ഒാളങ്ങളുണ്ടാക്കുന്ന നിരവധി താരങ്ങൾ നിറഞ്ഞുനിൽക്കുന്ന ടീമുകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലാ ലിഗയിലും മിന്നിത്തിളങ്ങുന്ന കളിക്കാരുടെ സംഘങ്ങൾ. അതിനാൽതന്നെ ഒന്നിനൊന്ന് മികച്ച നിരകളുടെ പോരാട്ടമാവുമിത്.
ബലാബലം
ഏറെ തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള ടീമുകളാണ് ഫ്രാൻസും ബെൽജിയവും, 73 തവണ. 39 വിജയങ്ങളുമായി ബെൽജിയമാണ് മുന്നിൽ. ഫ്രാൻസിന് 24 വിജയങ്ങളുണ്ട്. 19 മത്സരങ്ങൾ സമനിലയിലായി. എന്നാൽ, ഇതിൽ പലതും സൗഹൃദ മത്സരങ്ങളായിരുന്നു. ടൂർണെമൻറ് മത്സരങ്ങളിൽ ഇരുനിരയും അവസാനം ഏറ്റുമുട്ടിയത് 32 വർഷങ്ങൾക്കുമുമ്പാണ്, 1986 മെക്സികോ ലോകകപ്പിൽ. ലൂസേഴ്സ് ഫൈനലായിരുന്നു അന്ന് അങ്കത്തട്ട്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ 4-2ന് വിജയം ഫ്രാൻസിനൊപ്പമായിരുന്നു.
സെമിയിലേക്കുള്ള യാത്ര
കളിച്ച അഞ്ച് കളികളും ജയിച്ചാണ് ബെൽജിയത്തിെൻറ വരവ്. ഗ്രൂപ് ജിയിൽ പാനമയെ 3-0ത്തിനും തുനീഷ്യയെ 5-2നും ഇംഗ്ലണ്ടിനെ 1-0ത്തിനും തോൽപിച്ച് ജേതാക്കളായി പ്രീക്വാർട്ടറിലേക്ക്. അവിടെ ജപ്പാനെ 3-2നും ക്വാർട്ടറിൽ ബ്രസീലിനെ 2-1നും കീഴടക്കി. 14 തവണ എതിർ വലകുലുക്കിയ ബെൽജിയം വഴങ്ങിയത് അഞ്ച് ഗോളുകൾ.
നാലു വിജയവും ഒരു സമനിലയുമായാണ് ഫ്രാൻസിെൻറ സെമി പ്രവേശനം. ആസ്ട്രേലിയയെ 2-1നും പെറുവിനെ 1-0നും തോൽപിക്കുകയും ഡെന്മാർക്കിനോട് ഗോൾരഹിത സമനില വഴങ്ങുകയും ചെയ്ത ഫ്രാൻസ് ഗ്രൂപ് സി ജേതാക്കളായെങ്കിലും യഥാർഥ ഫോം പുറത്തെടുത്തത് നോക്കൗട്ട് റൗണ്ടിലായിരുന്നു. പ്രീക്വാർട്ടറിൽ അർജൻറീനയെ 4-3നും ക്വാർട്ടറിൽ ഉറുഗ്വായ്യെ 2-0ത്തിനും തോൽപിക്കാൻ ഫ്രാൻസ് കാഴ്ചവെച്ച കളി മികച്ചതായിരുന്നു. ഇതുവരെ നേടിയത് ഒമ്പത് ഗോളുകൾ. ഇതിൽ ആറും നോക്കൗട്ട് റൗണ്ടിൽ. വഴങ്ങിയത് നാല് ഗോളുകളും.
മിന്നും താരങ്ങൾ
ഉറുഗ്വായ്ക്കെതിരായ ക്വാർട്ടറിൽ തിളങ്ങാനായില്ലെങ്കിലും അർജൻറീനക്കെതിരായ പ്രീക്വാർട്ടറിലെ പ്രകടനം മാത്രം മതി കെയ്ലിയൻ എംബാപെ എന്ന 19കാരെൻറ പ്രതിഭ അളക്കാൻ. അപാരമായ വേഗം കൈമുതലായുള്ള താരത്തെ പിടിച്ചുകെട്ടാൻ ബെൽജിയം ഡിഫൻസ് പാടുപെടും. പന്ത് കിട്ടിയാൽ കുതിക്കുകയും കൃത്യസമയത്ത് ഗോളിലേക്ക് ഷോെട്ടടുക്കുകയും ചെയ്യുന്നുവെന്നതാണ് എംബാപെയുടെ സവിശേഷത. അേൻറായ്ൻ ഗ്രീസ്മാൻ, പോൾ പോഗ്ബ തുടങ്ങിയ വമ്പന്മാരുണ്ടെങ്കിലും എംബാപെയുടെ കളിയായിരിക്കും ഫ്രാൻസിെൻറ ഭാവി നിർണയിക്കുക എന്ന് കരുതപ്പെടുന്നു.
താരങ്ങളേറെയുള്ള ബെൽജിയം നിരയിൽ കെവിൻ ഡിബ്രൂയ്ൻ എന്ന 27കാരനാണ് മിന്നും താരം. ൈമതാനമധ്യത്തിൽ കളിമെനയുന്ന ഇൗ മാഞ്ചസ്റ്റർ സിറ്റി താരം വഴിയാണ് ടീമിെൻറ ആക്രമണങ്ങളിൽ മിക്കതും നാെമ്പടുക്കുന്നത്.
ബെൽജിയത്തിെൻറ കേളീശൈലിയായ പ്രത്യാക്രമണ ഫുട്ബാളിൽ വേഗതയും പാസിങ് കൃത്യതയും ഷോട്ടുകളിൽ കരുത്തുമുള്ള ഡിബ്രൂയ്നാണ് മിക്കവാറും മുന്നിലുണ്ടാവുക. ജപ്പാനെതിരായ അവസാന നിമിഷ ഗോളും ബ്രസീലിനെതിരായ വിജയഗോളും ഇതിനുദാഹരണം. പ്രതിസന്ധി ഘട്ടങ്ങളിൽ പതറാത്ത പ്രകടനവുമായി ടീമിന് പ്രചോദനമാവാനും മിടുക്കനാണ് ഡിബ്രൂയ്ൻ. ഡ്രിബ്ലിങ്ങിെൻറ ആശാനായ ഏഡൻ ഹസാഡും മുൻനിരയിലെ കരുത്തൻ റൊമേലു ലുകാകുവുമൊക്കെയുണ്ടെങ്കിലും ഡിബ്രൂയ്െൻറ കളിയാവും ടീമിനെ കൂടുതൽ സ്വാധീനിക്കുക.
ശൈലി, ടീം കോമ്പിനേഷൻ
ഫ്രാൻസ്
4-2-3-1 ശൈലിയിലാണ് ദെഷാപ്സ് നോക്കൗട്ട് റൗണ്ടിൽ ടീമിനെ അണിനിരത്തിയത്. സെമിയിലും അത് തന്നെ തുടരാനാണ് സാധ്യത. ആദ്യ ഇലവനിലും മാറ്റമുണ്ടാവാനിടയില്ല. ബ്ലെയ്സ് മത്യൂഡിയുടെ സസ്പെൻഷൻ കഴിഞ്ഞെങ്കിലും മധ്യനിരയുടെ ഇടതുഭാഗത്ത് ഉറുഗ്വായ്ക്കെതിരെ തിളങ്ങിയ കോറൻറീൻ ടോളീസോ തന്നെ തുടരാനാണ് സാധ്യത. ഗോളി ഹ്യൂഗോ ലോറിസിനും ലൂകാസ് ഹെർണാണ്ടസ്, സാമുവൽ ഉംറ്റിറ്റി, റാഫേൽ വറാനെ, ബെഞ്ചമിൻ പാവർഡ് എന്നിവരണിനിരക്കുന്ന ഡിഫൻസിനും മുന്നിൽ മിഡ്ഫീൽഡ് ഷീൽഡ് കെട്ടുന്ന എൻഗോളോ കാെൻറയും പോൾ പോഗ്ബയുമായിരിക്കും ടീമിെൻറ നെട്ടല്ല്.
ടോളീസോക്കൊപ്പം ഗ്രീസ്മാനും എംബാപെയും ആക്രമണ സ്വഭാവമുള്ള മധ്യനിരക്കാരായും ഒലിവർ ജിറൂഡ് സ്ട്രൈക്കറായുമാണ് അണിനിരക്കുകയെങ്കിലും 3-1ൽനിന്ന് അതിവേഗം 1-3ലേക്ക് മാറാൻ കഴിയുന്ന ഫൈനൽ തേഡിലെ ഫ്ലക്സിബിലിറ്റിയാണ് ടീമിെൻറ കരുത്ത്
ബെൽജിയം
3-4-2-1 ശൈലിയാണ് മാർട്ടിനെസ് ലോകകപ്പിലുടനീളം സ്വീകരിച്ചത്. ഏറെ വിജയകരമായ ഇൗ ശൈലി തന്നെ ഇന്നും തുടരുമോ എന്നാണറിയേണ്ടത്. മധ്യനിരയുടെ വലതുഭാഗത്ത് കളിക്കുന്ന തോമസ് മുനിയർ സസ്പെൻഷൻമൂലം പുറത്തിരിക്കുന്നതാണ് ഇക്കാര്യത്തിൽ ടീമിന് തിരിച്ചടി. എന്നാൽ, നാസർ ചാഡ്ലിയെ വലത്തോട്ടുമാറ്റി ഇടത്ത് യാനിക് കരാസ്കോയെ കൊണ്ടുവന്ന് ഇതേ ശൈലി തന്നെ തുടരാനാണ് സാധ്യത.
ഇവർക്കിടയിൽ അക്സൽ വിറ്റ്സലും മൗറെയ്ൻ ഫെല്ലീനിയും അണിനിരക്കും. ഗോളി തിബോ കോർേട്ടാക്ക് മുന്നിൽ വിൻസെൻറ് കൊംപനിയും ടോബി ആൽഡർവിയറൾഡും യാൻ വെർടോംഗനുമടങ്ങുന്ന ഡിഫൻസ്. മുന്നിൽ കെവിൻ ഡിബ്രൂയ്നും ഏഡൻ ഹസാഡിനുമൊപ്പം റൊമേലു ലുകാകുവും കൂടിയായാൽ ലൈനപ്പ് പൂർത്തിയായി.
തന്ത്രങ്ങൾ വരുന്ന വഴി
ദിദിയർ ദെഷാംപ്സ്
1998ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടുേമ്പാൾ നായകനായിരുന്നു ദെഷാംപ്സ്. സിനദിൻ സിദാനെ പോലെ കളിയുടെ ഗതിതിരിക്കാൻ കഴിവുള്ള കളിക്കാർ ഗതി നിർണയിച്ച ടീമിെൻറ മധ്യനിരയിൽ കളി നിയന്ത്രിച്ച് ചാലകശക്തിയായി വർത്തിച്ച സാന്നിധ്യം. 2012 മുതൽ ഫ്രാൻസി
െൻറ പരിശീലകനായ ദെഷാംപ്സിേൻറതാണ് അക്ഷരാർഥത്തിൽ ഇൗ ഫ്രാൻസ് ടീം. ടീമിലെ ഭൂരിപക്ഷവും ദെഷാംപ്സ് വളർത്തിക്കൊണ്ടുവന്ന താരങ്ങൾ. അതിനാൽതന്നെ എല്ലാവരിലും അദ്ദേഹത്തിെൻറ സ്വാധീനം പ്രകടം. 2016 യൂറോയിൽ ടീമിനെ ൈഫനൽ വരെയെത്തിച്ച ദെഷാംപ്സിന് ഇത്തവണ കിരീടം തന്നെ നേടിക്കൊടുക്കാനാവുമെന്ന വിശ്വാസത്തിലാണ് ഫ്രഞ്ചുകാർ.
റോബർേട്ടാ മാർട്ടിനെസ്
2007 മുതൽ പത്തു വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിവിധ ക്ലബുകളുടെ പരിശീലകനായ പരിചയത്തിൽ 2016 യൂറോ കപ്പിന് പിന്നാലെയാണ് സ്പെയിൻകാരനായ റോബർേട്ടാ മാർട്ടിനെസ് ബെൽജിയം ദേശീയ ടീമിെൻറ കോച്ചിങ് ചുമതല ഏറ്റെടുക്കുന്നത്. മികച്ച കളിക്കാരുടെ സംഘമെന്ന വിശേഷണമുണ്ടായിട്ടും 2014 ലോകകപ്പിലും 2016 യൂറോകപ്പിലും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് മാർട്ടിനെസ് ടീമിെൻറ തലപ്പത്തെത്തുന്നത്. കളിക്കാരുടെ സംഘം ഏറെയൊന്നും മാറിയിട്ടില്ലെങ്കിലും അവരുടെ വിജയതൃഷ്ണയും മനോഭാവവും തേച്ചുമിനുക്കിയെടുത്തു എന്നതാണ് മാർട്ടിനെസ് വരുത്തിയ മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.