ഫ്രഞ്ച് കപ്പിൽ പി.എസ്.ജി; ഫൈനലിൽ ഒരു ഗോൾ ജയം
text_fieldsപാരിസ്: കെയ്ലിയൻ എംബാപ്പെയുടെ പരിക്കിെൻറ വേദനയും, ഫ്രഞ്ച് കപ്പ് വിജയത്തിെൻറ മധുരവുമായി പി.എസ്.ജിയുടെ കോവിഡാനന്തര ഫുട്ബാളിന് കിക്കോഫ്. കോവിഡിെൻറ നീണ്ട ഇടവേളക്കു ശേഷം ഫ്രാൻസിലെ മൈതാനമുണർത്തിയ ഫ്രഞ്ച് കപ്പ് ഫൈനലിൽ സെയ്ൻറ് എറ്റിനിെയ ഒരു ഗോളിന് തോൽപിച്ച് പി.എസ്.ജി തങ്ങളുടെ 13ാം കിരീടം ചൂടി. കളിയുടെ14ാം മിനിറ്റിൽ നെയ്മറിെൻറ ഗോളിലൂടെയായിരുന്നു കിരീട വിജയം.
അതും കഴിഞ്ഞ് മറ്റൊരു 15 മിനിറ്റിനു പിന്നാലെ സ്റ്റാർ സ്ട്രൈക്കർ കെയ്ലിയൻ എംബാപ്പെ എതിരാളികളുടെ കടുത്ത ഫൗളിന് വിധേയനായി പരിക്കേറ്റ് വീണ് കളംവിട്ടതോടെ കൈയാങ്കളിയും ടീമിെൻറ കണ്ണീരുമായി. പത്തുപേരുമായി പിന്നീട് കളിക്കാൻ വിധിക്കപ്പെട്ട എറ്റിനിക്കാവെട്ട രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ പോലും കഴിഞ്ഞില്ല.
കഴിഞ്ഞ സീസണിൽ റെന്നെസിന് മുന്നിൽ കൈവിട്ട കിരീടമാണ് ഇക്കുറി പി.എസ്.ജി തിരിച്ചു പിടിച്ചത്. സീസൺ പാതിവഴിയിൽ റദ്ദാക്കിയ ഫ്രഞ്ച് ലീഗ് കിരീടത്തിനു പുറമെ പി.എസ്.ജിയുടെ രണ്ടാം കിരീട വിജയം. കോവിഡ് അടച്ചുപൂട്ടലിനു ശേഷം ഫ്രാൻസിൽ ആദ്യം നടന്ന കളിയിൽ കുറഞ്ഞ കാണികൾക്കും പ്രവേശനം നൽകിയിരുന്നു.
80,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5000 പേർക്കാണ് പ്രവേശനം അനുവദിച്ചത്. എന്നാൽ, 2800ഒാളം പേർ മാത്രമേ കളി കാണാൻഎത്തിയുളളൂ.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ ഉൾപ്പെടെയുള്ളവർ കാണികളായുണ്ടായിരുന്നു. ആദ്യ മിനിറ്റിൽ എംബാപ്പെ- നെയ്മർ കൂട്ട് േഗാളുറപ്പിച്ച നീക്കവുമായി എതിരാളികളെ വിറപ്പിച്ചു.
പത്ത് മിനിറ്റിനുള്ളിൽ തുടർച്ചയായി നടന്ന റെയ്ഡുകൾക്കൊടുവിൽ 13ാം മിനിറ്റിൽ ഗോൾ പിറന്നു. വിങ്ങിൽ നിന്നും ഒാടിയെത്തിയ എംബാപ്പെ തൊടുത്ത ഷോട്ട് എറ്റിനെ ഗോളി ജെസ്സി മൗളിൻ തടുത്തെങ്കിലും റീബൗണ്ട് ചെയ്തത് ഒഴിഞ്ഞു നിന്ന നെയ്മറിെൻറ ബൂട്ടിന് പാകമായി. അവസരം മുതലാക്കിയ നെയ്മർ ഗോളാക്കി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.