കളിക്കാരനെ തൊഴിച്ച് റഫറിയുടെ ഫൗൾ പ്ലേ
text_fieldsപാരിസ്: ഫ്രഞ്ച് ലീഗ് വണിൽ റഫറിയുടെ വക ഫൗൾ പ്ലേ. ഒാട്ടത്തിനിടെ അറിയാതെ തന്നെ തള്ളിവീഴ്ത്തിയ കളിക്കാരനെ തൊഴിക്കുകയും പിന്നാലെ ചുവപ്പുകാർഡ് കാണിക്കുകയും ചെയ്ത് റഫറി ടോണി ചാപ്റനാണ് ‘താര’മായത്. പി.എസ്.ജിക്കെതിരായ മത്സരത്തിൽ നാൻറസിെൻറ ഡീഗോ കാർലോസിനെതിരെയാണ് റഫറിയുടെ ഇടങ്കാലിടൽ. റഫറിയെ അനിശ്ചകാലത്തേക്ക് സസ്പെൻഡ് ചെയ്തതായി ഫ്രഞ്ച് ഫുടബാൾ ഫെഡറേഷൻ അറിയിച്ചു.
പി.എസ്.ജിയുടെ മുന്നേറ്റം തടയാൻ ഒാടുകയായിരുന്ന കാർലോസിെൻറ ഒപ്പം പിടിച്ച റഫറി ഇടക്ക് കളിക്കാരെൻറ മേൽ തട്ടി വീഴുകയായിരുന്നു. ടെലിവിഷൻ കാമറക്കണ്ണുകൾ സംഭവം ഒപ്പിയെടുത്തതോടെ മത്സരശേഷം താൻ വഴുതി വീണപ്പോൾ കാൽ ഡീഗോ കാർലോസിെൻറ മേൽ തട്ടുകയായിരുന്നുവെന്ന് പറഞ്ഞ് റഫറി തലയൂരാൻ ശ്രമിച്ചെങ്കിലും അറിയാതെയാണെങ്കിലും തന്നെ വീഴ്ത്തിയതിൽ ക്ഷുഭിതനായ ചാപ്റൻ ഉടൻ കളിക്കാരെൻറ കാലിന് തൊഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനുപിന്നാലെ കാർലോസിനെതിരെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും വീശുകയും ചെയ്തു റഫറി. മത്സരത്തിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിൽ പി.എസ്.ജി വിജയിച്ചു.
The main referee of the game Nantes - PSG, Tony Chapron, sent off the Brazilian Diego Carlos. The reason, the defender knocked down Chapron in the middle of the one race on the field. Who is right? pic.twitter.com/CN1AykGtJr
(@RobbieRuud) January 14, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.