ആസ്ട്രേലിയൻ ഫുട്ബാളിൽ ലിംഗസമത്വം
text_fieldsസിഡ്നി: ലിംഗസമത്വത്തിൽ പുതിയ ചരിത്രമെഴുതി ആസ്ട്രേലിയൻ ഫുട്ബാൾ ഫെഡറേഷൻ. ആസ് ട്രേലിയൻ ദേശീയ വനിത ടീമിന് പുരുഷതാരങ്ങൾക്കു തുല്യമായ വേതനം നൽകാൻ ഫുട്ബാൾ ഫെഡറേഷൻ ആസ്ട്രേലിയ തീരുമാനിച്ചു.
പുതിയ കരാർപ്രകാരം പുരുഷന്മാർക്ക് സമാനമായി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിദേശ രാജ്യങ്ങളിലേക്കു പറക്കുന്ന ‘മറ്റിൽഡാസിന്’ ഇനി ബിസിനസ് ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യാനാകും. ഫുട്ബാളിൽ തുല്യവേദനം നൽകുന്ന അഞ്ചാമത്തെ രാഷ്ട്രമാകും ആസ്ട്രേലിയ. നേരേത്ത നോർവേ, നെതർലൻഡ്സ്, ഫിൻലൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ തുല്യ വേതനവ്യവസ്ഥ നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.