ഫുട്ബാൾ ഇതിഹാസം ജോർജ് വിയ ലൈബീരിയൻ പ്രസിഡൻറായി അധികാരമേറ്റു
text_fieldsമൺറോവിയ: ആഫ്രിക്കൻ ഫുട്ബാൾ ഇതിഹാസം ജോർജ് വിയ ലൈബീരിയയുടെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്തു. മൺറോവിയയിലെ ചേരിയിൽ ജനിച്ചു വളർന്ന വിയ, ഫുട്ബാൾ ലോകത്തിെൻറ ആകാശത്തിലെത്തിയ കഥയോടൊപ്പം ഇനി ലൈബീരിയക്കാർക്ക് പറയാൻ പുതിയ ഇതിഹാസ ചരിത്രം കൂടി. മൺറോവിയയിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ ഒരു ഡസനിലധികം ആഫ്രിക്കൻ രാജ്യങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പ്രതിനിധികൾ പെങ്കടുത്തു.
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യത്തിൽ ജനാധിപത്യ രീതിയിൽ സമാധാനപരമായി ഭരണ കൈമാറ്റം നടക്കുന്നത്. ആഭ്യന്തര യുദ്ധവും ഭരണ അസ്ഥിരതയും തകർത്ത നാടിന് സമാധാനവും വികസനവും വാഗ്ദാനം ചെയ്ത്, പുതിയ പാർട്ടി രൂപവത്കരിച്ചായിരുന്നു മുൻ എ.സി മിലാൻ താരത്തിെൻറ പ്രസിഡൻറ്പദത്തിലേക്കുള്ള കടന്നുവരവ്.
ആകെയുള്ള 15 പ്രവിശ്യകളിൽ 13 എണ്ണത്തിലും വിജയിച്ചാണ് ജോർജ് വിയ ലൈബീരിയൻ രാഷ്ട്ര തലവനായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രസിഡൻറായിരുന്ന ജോസഫ് ബോവാകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 12 വര്‍ഷമായി രാജ്യത്തിെൻറ വൈസ് പ്രസിഡൻറായിരുന്നു ബോവാകായി. ലൈബീരിയയുടെ 25 -ാമത് രാഷ്ട്രത്തലവനായാണ് മുൻ ലോക ഫുട്ബാളർ അധികാരമേല്‍ക്കുന്നത്.
കാൽപന്തിൽ മോഹിച്ചതെല്ലാം സ്വന്തമാക്കി ബൂട്ടഴിച്ച ശേഷമായിരുന്നു വിയയുടെ രാഷ്ട്രീയ പ്രവേശനം. മൂന്നുതവണ ആഫ്രിക്കൻ ഫുട്ബാളർ പട്ടം, 1995ൽ ഫിഫ ലോക ഫുട്ബാളർ പുരസ്കാരവും ബാലൺഡി ഒാർ പുരസ്കാരവും. എ.സി മിലാനുവേണ്ടി രണ്ട് സീരി ‘എ’ കിരീടം, ചെൽസിയിൽ എഫ്.എ കപ്പ്, പി.എസ്.ജിയിൽ ഫ്രഞ്ച് ലീഗ് തുടങ്ങി ഇതിഹാസ നായകെൻറ നേട്ടങ്ങളുടെ പട്ടിക നീളുന്നു.
18 വർഷം നീണ്ട ഫുട്ബാൾ കരിയറിനോട് 2003ലാണ് വിയ യാത്ര പറഞ്ഞത്. കോൺഗ്രസ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച്’ (സി.ഡി.സി) എന്ന പാർട്ടിയുമായി 2005ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിയ കളത്തിലിറങ്ങിയെങ്കിലും പരാജയപ്പെട്ടു. 2011ൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിച്ചപ്പോഴും നിരാശയായിരുന്നു ഫലം. 2014 ൽ പ്രസിഡൻറ് സർലീഫിെൻറ മകനെ പരാജയപ്പെടുത്തി വിയ ആദ്യമായി ലൈബീരിയൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ പ്രസിഡൻറ് സ്ഥാനാർഥിയായി ഫുട്ബാൾ ഇതിഹാസത്തെ സി.ഡി.സി പ്രഖ്യാപിച്ചു. 61.5 ശതമാനം വോട്ടുകൾ നേടി പ്രസിഡൻറ് ബൊവോകായിയെ തോൽപിച്ച് വിയ ലൈബീരയയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.