പിക്വെ ഇനി സ്പാനിഷ് കുപ്പായത്തിലില്ല
text_fieldsബാഴ്സലോണ: സ്പാനിഷ് പ്രതിരോധതാരം ജെറാഡ് പിക്വെ രാജ്യാന്തര ഫുട്ബാളിൽനിന്നും വിരമിച്ചു. ലോകകപ്പിന് മുേമ്പ തന്നെ വിരമിക്കൽ സൂചന നൽകിയ ബാഴ്സലോണ താരം റഷ്യയിൽ സ്പെയിൻ പ്രീക്വാർട്ടറിൽ മടങ്ങിയതോടെ ദേശീയ ടീം കുപ്പായം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
കാറ്റലോണിയ അനുഭാവം പരസ്യമായിത്തന്നെ പ്രകടിപ്പിച്ച താരം പലപ്പോഴും സ്പാനിഷ് ദേശീയ വാദികളുടെ കടുത്ത വിമർശനങ്ങൾക്കിടയായിരുന്നു. കാറ്റലോണിയ സ്വാതന്ത്ര്യ പോരാട്ടത്തെയും സ്വയംഭരണമാവശ്യപ്പെട്ടുള്ള ഹിതപരിശോധനയെയും പരസ്യമായി പിന്തുണച്ചതോടെ ദേശീയവാദികൾ കൂവലോടെയാണ് തുടർന്നുള്ള മത്സരങ്ങളിൽ വരവേറ്റത്. 2009ൽ ദേശീയ ടീമിൽ അരങ്ങേറ്റംകുറിച്ച താരം സ്പാനിഷ് ഫുട്ബാളിെൻറ പ്രതാപകാലത്ത് പ്രതിരോധഭടൻ എന്ന നിലയിലാവും ചരിത്രത്തിൽ ഒാർമിക്കപ്പെടുക. 2010ൽ ലോക ചാമ്പ്യന്മാരായപ്പോഴും, 2012ലെ യൂറോ കിരീട നേട്ടത്തിലും പിക്വെ നിർണായക സാന്നിധ്യമായി.
2016 ഒക്ടോബറിൽ േലാകകപ്പ് യോഗ്യത മത്സരത്തിനിടെ താരം വിരമിക്കൽ സന്നദ്ധത അറിയിച്ചിരുന്നു. ‘‘അനാവശ്യ വിമർശനങ്ങളും വിവാദങ്ങളും തളർത്തി. അൽപം സമാധാനം വേണം’’ എന്ന വിശദീകരണവുമായാണ് അന്ന് വിരമിക്കൽ സന്നദ്ധത അറിയിച്ചത്.
ദേശീയ ടീം പരിശീലകനായി സ്ഥാനമേറ്റ മുൻ ബാഴ്സലോണ കോച്ച് ലൂയി എൻറിക്വെയോട് സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് പിക്വെ പറഞ്ഞു. ‘‘ലോകകപ്പും യൂറോകപ്പും ജയിച്ച ടീമിനൊപ്പമുള്ള കാലം മനോഹരമായിരുന്നു. ഇനി ബാഴ്സലോണയിൽ തുടരും. ഏതാനും വർഷം അവർക്കൊപ്പം ആസ്വദിക്കെട്ട’’ -അദ്ദേഹം വ്യക്തമാക്കി.
102 മത്സരങ്ങളിൽ സ്പെയിനിെൻറ കുപ്പായമണിഞ്ഞ താരം അഞ്ച് ഗോളുകളും നേടി. 2002ൽ അണ്ടർ-16 ടീമിെൻറ കുപ്പായത്തിൽ യൂത്ത് കരിയർ തുടങ്ങി. ശേഷം, എല്ലാ പ്രായവിഭാഗങ്ങളിലും സ്പെയിനിെൻറ ജഴ്സിയിൽ പിക്വെയുണ്ടായിരുന്നു. കൊളംബിയൻ പോപ് ഗായിക ഷാക്കിറയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.