കോൺഫെഡറേഷൻസ് കപ്പ്: സമനിലക്കുരുക്ക്
text_fieldsമോസ്കോ: കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാൾ ഗ്രൂപ് ബി പോരാട്ടത്തിൽ സമനിലക്കളി. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ജർമനിയും ചിലിയും സമനിലയിൽ പിരിഞ്ഞപ്പോൾ അവസാന രണ്ട് സ്ഥാനക്കാരായ കാമറൂണും ആസ്ട്രേലിയയും സമാന ഫലവുമായി കളി അവസാനിപ്പിച്ചു. രണ്ട് മത്സരങ്ങളിലും 1^1 ഗോൾ നിലയിലാണ് കളി അവസാനിപ്പിച്ചത്. ആറാം മിനിറ്റിൽ അലക്സി സാഞ്ചസ് ചിലിക്കായി ലക്ഷ്യം കണ്ടപ്പോൾ 41ാം മിനിറ്റിൽ ലാർസ് സ്റ്റിൻഡി ജർമനിക്ക് സമനില നേടിക്കൊടുത്തു.
ഇരുപകുതികളിൽ പിറന്ന ഒാരോ ഗോളിനാണ് കാമറൂണും ആസ്േട്രലിയയും സമനില പാലിച്ചത് (സ്കോർ 1^1). 45ാം മിനിറ്റിൽ കാമറൂണിനെ ആന്ദ്രെ സാംബോ ആൻഗൂസാ മുന്നിെലത്തിച്ചപ്പോൾ 60ാം മിനിറ്റിൽ മാർക്ക് മില്ലിഗൺ പെനാൽറ്റിയിലൂടെ ആസ്ട്രേലിയയെ ഒപ്പമെത്തിച്ചു. ഇതോടെ ഗ്രൂപ്പിൽ ഒാരോ പോയൻറുമായി ആസ്ട്രേലിയയും കാമറൂണും അവസാന രണ്ട് സ്ഥാനത്ത് തുടരുകയാണ്. ഇരു ടീമുകളും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞുകളിച്ച ആദ്യ പകുതിയിൽ ഗോളിമാർക്ക് കാര്യമായ ജോലിയുണ്ടായിരുന്നില്ല. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോളിലേക്ക് നയിച്ച മുന്നേറ്റം മാത്രമാണ് കാണികളെ ഹരം കൊള്ളിച്ചത്.
ഹാഫ് ടൈം വിസിലിന് സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ കാമറൂൺ താരം മൈക്കൽ എൻഗാദിയു നൽകിയ പാസ് ആന്ദ്രെ സാംബോ ആൻഗൂസാ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾ മടക്കാൻ ആസ്ട്രേലിയ ശ്രമം തുടങ്ങിയതോടെ രണ്ടാം പകുതിയിൽ തീ പാറി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ആസ്ട്രേലിയയെ തേടി പെനാൽറ്റി എത്തി. കാമറൂൺ പ്രതിരോധ ഭടൻ ഏണസ്റ്റ് മബൂക്ക ആസ്ട്രേലിയൻ മധ്യനിര താരം അലക്സ് ഗെർസ്ബാച്ചിനെ ബോക്സിനുള്ളിൽ വീഴ്ത്തിയെങ്കിലും വിഡിയോ റിവ്യൂവിലൂടെയാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത മാർക്ക് മില്ലിഗൺ വലതുമൂലയിലേക്ക് തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് വലയിൽ പതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.