ഫാൻപവറിന് എക്സിറ്റ് അടിക്കണോ? ജർമനി മാറി ചിന്തിക്കുന്നു
text_fieldsമ്യൂണിക്: ഇംഗ്ലണ്ടിലും ഫ്രാൻസിലും കാണുന്നപോലെ വിദേശങ്ങളിലെ ശതകോടീശ്വരൻമാർ പ ണമെറിഞ്ഞ് ക്ലബ് പിടിക്കുന്ന കാഴ്ചയൊന്നും ജർമൻ ഫുട്ബാളിൽ കാണാറില്ല. മറ്റ് യൂ റോപ്യൻ ക്ലബുകളിൽ നിന്നും വ്യത്യസ്തമായി ടീമുകളുടെ 51 ശതമാനം ഓഹരികൾ ആരാധകരിൽ നിക്ഷിപതമായ രീതിയാണ് ബുണ്ടസ്ലീഗ ക്ലബുകൾ പിന്തുടർന്ന് വരുന്നത്. വോട്ടവകാശവും ആരാധകർക്ക് മാത്രമായതിനാൽ പുറത്തുനിന്നുള്ള വമ്പൻമാരുടെ കടന്നുവരവ് ജർമനിയിൽ വിരളമായത്. എന്നാൽ കോവിഡ് 19 മൂലമുണ്ടായ വരുമാനത്തിലെ ഇടിവും സാമ്പത്തിക ബുദ്ധിമുട്ടും ജർമനിയിലെ ഫാൻ പവറിന് അന്ത്യം കുറിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
നിക്ഷേപകരുടെ ഇടപെടൽ കുറച്ച് ആരാധകർ തന്നെ അധികാരം കൈയാളുന്ന തരത്തിൽ നിയമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി പ്രതിസന്ധി തരണം ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്നും മുറവിളി ഉയർന്നു കഴിഞ്ഞു. ഷാൽക്കെയും വെർഡർബ്രമനും ഇതേപ്പറ്റി ആലോചിക്കുന്നുണ്ട്. ഹോഫൻഹെയിം, ബയേർ ലെവർകുസൻ, ആർ.ബി ലെപ്സിഷ്, വേൾവ്സ്ബർഗ് എന്നീ ടീമുകൾ നിക്ഷേപകരുടെ സാമ്പത്തിക പിന്തുണയുടെ ബലത്തിൽ കരകയറിയ ഉദാഹരണമാണ് ഇവർ ഉയർത്തിക്കാണിക്കുന്നത്.
20 വർഷം ക്ലബിനെ പിന്തുടരുന്നവർക്ക് ക്ലബിൽ നിക്ഷേപം നടത്താമെന്ന വ്യവസ്ഥയിൽ ഹോഫൻഹെയിമിൽ കോടികൾ മുടക്കി ഉടമസ്ഥാവകാശം സ്ഥാപിച്ച സോഫ്റ്റ്വെയർ ഭീമൻ ഡിറ്റ്മെയർ ഹോപിനും ലീപ്സിഷിൽ പണമിറക്കിയ റെഡ്ബുളിനുെമതിരെ ജർമനിയിൽ ആരാധകർ വളരെ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചിരുന്നത്. സുസ്ഥിരമായ സാമ്പത്തിക പരിഷ്കരണങ്ങളും കൂടുതൽ മെച്ചപ്പെട്ട ടെലിവിഷൻ വരുമാനവും ഒരുക്കണമെന്ന വാദവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.